SHARE

ജർമനിയിലെ സൂപ്പർ ക്ലബ് ബയേൺ മ്യൂണിച്ചിന്റെ ചുമതലയേറ്റടുത്തേക്കുമെന്ന സൂചന നൽകി അയാക്സ് പരിശീലകൻ എറിക് ടെൻ ഹാ​ഗ്. കഴിഞ്ഞ ദിവസം കിക്കർ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ടെൻ ഹാ​ഗ് ഇക്കാര്യം പറഞ്ഞത്.

ബയേണിന്റെ പരിശീലകനായ നിക്കോ കോവാക്കിനെതിരെ ഇപ്പോൾ തന്നെ പടയൊരുക്കം നടക്കുന്നുണ്ട്. കോവാക്കിന്റെ രീതികളോടെ ടീമം​ഗങ്ങളിൽ തന്നെ എതിർപ്പുണ്ട്. ഈ സാഹചര്യത്തിൽ കോവാക്ക് തെറിക്കാനും സാധ്യയുണ്ട്. അങ്ങനെവന്നാൽ പരി​ഗണിക്കുന്ന പേരുകളിൽ ആദ്യത്തേതാണ് ടെൻ ഹാ​ഗിന്റേത്. നേരത്തെ ബയേൺ മ്യൂണിച്ച് അക്കാദമി പരിശീലകനായിരുന്നു ടെൻ ​ഹാ​ഗ്.

ബയേണിലെ സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോൾ താൻ ഒന്നും തള്ളിക്കളയുന്നില്ലെന്നായിരുന്നു ടെൻ ഹാ​ഗിന്റെ മറുപടി. അയാക്സിനൊപ്പം താൻ സന്തുഷ്ടനാണ്, എന്നാൽ ഇനി പത്ത് വർഷത്തേക്ക് താൻ ഇവിടെയുണ്ടാകുമെന്ന് പറയാനാവില്ല, ​അയാക്സിനോട് ​ഗുഡ് ബൈ പറയേണ്ട ദിവസം വരും, ടെൻ ഹാ​ഗ് പറഞ്ഞു.