SHARE

ലാ ലി​ഗയിൽ ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ ബാഴ്സലോണ തോൽവി നേരിട്ടതിന് പിന്നാലെ ജർമനിയിലും ജേതാക്കൾക്ക് നിരാശയുടെ തുടക്കം. സ്വന്തം മൈതാനത്ത് സമനില വഴങ്ങിയാണ് ബുന്ദസ്‌ലി​ഗയിൽ നിലവിലെ ജേതാക്കളായ ബയേൺ സീസണ് തുടങ്ങിയത്.

ഹെർത്താ ബെർലിനാണ് ബയേണിനെ സമനിലയിൽ കുരുക്കിയത്. ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി. മത്സരത്തിന്റെ 24-ാം മിനിറ്റിൽ സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയിലൂടെ ബയേണാണ് ആദ്യം ലീഡെടുത്തത്. എന്നാൽ പത്ത് മിനിറ്റിന് ശേഷം ഡോഡി ലൂക്ക്ബാക്കിയോയിലൂടെ ഹെർത്ത ഒപ്പമെത്തി. തൊട്ടുപിന്നാലെ തന്നെ മാർക്കോ ​ഗ്രുജിച്ച് ഹെർത്തയ്ക്കായി ലീഡ് നേടി.

ഇതോടെ ഒരു അട്ടിമറി ബയേൺ ആരാധകർ മുന്നിൽ കണ്ടു. എന്നാൽ 60-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലെവൻഡോവ്സ്കി തന്നെ ബയേണിനെ വീണ്ടും ഒപ്പമെത്തിച്ചു. തുടർന്ന് ആർക്കും ​ഗോൾ നേടാൻ സാധിക്കാതെ വന്നതോടെ ആദ്യ മത്സരത്തിലെ പോയിന്റ് ഇരുടീമുകളും പങ്കിട്ടു