SHARE

കേവലം ഒരു സീസൺ മാത്രം പ്രവർത്തിച്ച ശേഷം ബയേൺ മ്യൂണിച്ച് പരിശീലകൻ നിക്കോ കോവാക്ക് സ്ഥാനമൊഴിഞ്ഞേക്കും. ക്ലബ് അധികാരിക്കൾക്കും പല താരങ്ങൾക്കും താൽപര്യമില്ലാത്തതാണ് കോവാക്കിന്റെ ഭാവി ആശങ്കയിലാണ്

ബുന്ദസ്ലീ​ഗിയിൽ അടുത്ത മത്സരം തോൽക്കാതിരുന്നാൽ ബയേണിന് കിരീടമുറപ്പിക്കാം. ഒപ്പം ജർമൻ കപ്പിൽ ബയേൺ ഫൈനലിലുമെത്തിയിട്ടുണ്ട്. ഈ രണ്ട് കിരീടങ്ങൾ നേടിയാൽ പോലും കോവാക്കിന്റെ സ്ഥാനം ഉറിപ്പില്ലെന്നാണ് വാർത്തകൾ വരുന്നത്. ക്ലബ് അധികൃതർക്ക് കോവിക്കിലുള്ള വിശ്വാസം നഷ്ടമായെന്നാണ് ടീമുമായി ബന്ധപ്പെട്ടവർ പറയുന്നത്. ക്ലബ് സി.ഇ.ഓയുമായി പോലും കോവാക്ക് അത്ര രസത്തിലല്ല. ഇതിന് പുറമേയാണ് കളിക്കാർക്കുള്ള എതിർപ്പ്

കോവാക്കിന്റെ കളിശൈലിയിലും പരിശീലനശൈലിയിലും പല കളിക്കാർക്കും എതിർപ്പുണ്ട്. ഇതിനിടെ ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടറിൽ തന്നെ ലിവർപൂളിനോട് തോറ്റ് ബയേൺ പുറത്തായതും വലിയ ചർച്ചയായിരുന്നു. അന്ന് ടീമിലെ സൂപ്പർ താരങ്ങളിലൊരാളായ റോബർട്ട് ലെവൻഡോവ്സ്കി തന്നെ കോവിക്കിനെതിരെ പരസ്യമായി രം​ഗത്തെത്തി.