SHARE

ജർമനിയിലെ സൂപ്പർ ക്ലബായ ബയേൺ മ്യൂണിച്ചിലേക്ക് ചേക്കേറാനൊരുങ്ങുകയാണ് ഇന്ത്യൻ വംശജനായ സർപ്രീത് സിങ്. ന്യൂസിലൻഡ് ദേശീയ ടീം താരമായ സർപ്രീതിനായി ബയേൺ നടത്തുന്ന ശ്രമങ്ങൾ അവസാനഘട്ടത്തിലാണെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. ബയേണിന്റെ റിസർവ് ടീമിലേക്കാണ് സർപ്രീതിനെ ആദ്യം എത്തിക്കുക എന്നാണ് വാർത്തകൾ

ഇന്ത്യൻ ദമ്പതികളുടെ മകനായി ന്യൂസിലൻഡിൽ ജനിച്ച സർപ്രീത് ന്യൂസിലൻഡ് ക്ലബ് വെല്ലിങ്ടൺ ഫീനിക്സിന്റെ താരമാണ്. 2015 മുതൽ ഫീനിക്സിന്റെ ഭാ​ഗമായ സർപ്രീത് അറ്റാക്കിങ് മിഡ്ഫീൽഡറായാണ് കളിക്കുന്നത്. ഫീനിക്സിനായി രണ്ട് സീസണുകളിൽ നിന്ന് 38 മത്സരം കളിച്ച സർപ്രീത് ഒമ്പത് ​ഗോളുകൾ നേടി ഏഴ് ​ഗോളുകൾക്ക് വഴിയുമൊരുക്കി. ന്യൂസിലൻഡിനായി നാല് മത്സരങ്ങൾ കളിച്ചു. ഇന്ത്യയിൽ കഴിഞ്ഞ വർഷം നടന്ന ഇന്റർകോണ്ടിനെന്റൽ കപ്പിൽ ന്യൂസിലൻഡ് ടീമിനെ പ്രതിനീധികരിച്ച സർപ്രീത് ഒരു ​ഗോൾ നേടിയിരുന്നു. രണ്ട് അസിസ്റ്റും സ്വന്തം പേരിലാക്കി

-Advertisement-

പോളണ്ടിൽ നടന്ന അണ്ടർ 20 ലോകകപ്പിലെ നടത്തിയ പ്രകടനമാണ് ഇപ്പോൾ ബയേണിന്റെ ശ്രദ്ധയിൽ ഇരുപതുകാരനായ സർപ്രീതിനെ എത്തിച്ചത്. ബയേണിലെത്തുന്ന സർപ്രീതിന് ഭാവിയിൽ റിസർവ് ടീമിൽ നിന്ന് ഫസ്റ്റ് ടീമിലേക്ക് സ്ഥാനക്കയറ്റം കിട്ടാനുള്ള സാധ്യതയുമുണ്ട്.