SHARE

ജർമനി ദേശീയ ടീമിലെ ​ഗോൾക്കീപ്പർമാർ തമ്മിലുള്ള പ്രശ്നത്തിൽ ഇടപെട്ട സൂപ്പർ ക്ലബ് ബയേൺ മ്യൂണിച്ച് പ്രസിഡന്റിന് കൈപൊള്ളി. ബയേൺ താരങ്ങളെ ദേശീയ ടീമിലേക്ക് വിടില്ലെന്ന് ഭീഷണി മുഴക്കിയ പ്രസിഡന്റെ യുലി ഹോനസ് ഒടുവിൽ പ്രസ്താവന പിൻവലിച്ചു

മാനുവൽ ന്യൂയറെ മാറ്റി മാർക്ക് ആന്ദ്രെ ടെർ സ്റ്റീ​ഗനെ ജർമനിയുടെ ഒന്നാം ​ഗോളിയാക്കിയാൽ ബയേൺ താരങ്ങളെ ദേശീയ ടീമിലേക്ക് വിടില്ലെന്നായിരുന്നു ഹോനസ് ഇന്ന ഭീഷണി മുഴക്കിയത്. ഹോനസിന്റെ പ്രസ്താവന വലിയ വിവാദമായി. സമൂഹമാധ്യമങ്ങളിലടക്കം കടുത്ത വിമർശനം ഉയരുകയും ചെയ്തു.

-Advertisement-

പിന്നാലെ ജർമനി ടീം മാനേജർ ഒലിവർ ബെയ്റോഫ്, ബയേണിന് കളിക്കാരെ വിടാതിരിക്കാൻ നിയമപരമായി അവകാശമില്ലെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഇതോടെ വിഷയം കൈവിട്ടുപോകുമെന്ന് വ്യക്തമായതോടെയാണ് ഇനി ഇത്തരം പരാമർശമുണ്ടാകില്ലെന്ന് ഹോനെസിന്റെ ഓഫീസ് പുതിയ പ്രസ്താവനയിറക്കിയത്.