SHARE

ജർമൻ സൂപ്പർ ക്ലബിന്റെ പുതിയ പരിശീലകനാരാകുമെന്ന കാര്യത്തിൽ തീരുമാനം വൈകുമെന്ന് സൂചന. പുറത്താക്കപ്പെട്ട നിക്കോ കോവാക്കിന്റെ സഹപരിശീലകനായിരുന്ന ഹാൻസ് ഫ്ലിക്കിന് ഇടക്കാല ചുമതല നൽകിയാതായി ക്ലബ് പ്രസിഡന്റ് യുലി ഹോനസ് പറഞ്ഞു.

എയിൻട്രാച്ച് ഫ്രാങ്ക്ഫർട്ടിനോട് ദയനീയ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് കോവാക്കിന്റെ പണിപോയത്. പകരക്കാരായി ഹോസെ മൗറീന്യോയടക്കം ഒരു പിടി സൂപ്പർ പരിശീലകരുടെ പേര് പരി​ഗണനയിലുണ്ട്. എന്നാൽ മൂന്നാഴ്ചയ്ക്ക് ശേഷമെ പുതിയ പരിശീലകന്റെ കാര്യത്തിൽ തീരുമാനമാകുകയുള്ളു എന്നാണ് സൂചന. ഇക്കാലയളവിൽ ഇടക്കാല പരിശീലകനായ ഫ്ലിക്കിന് മികവ് തെളിയിക്കാനായാൽ, ചുമതല നീട്ടിനൽകാനുള്ള സാധ്യതയുമണ്ട്.

മൗറീന്യോയ്ക്ക് പുറമെ, ആഴ്സൻ വെം​ഗർ, മാസിമില്യാനോ അല്ലെ​ഗ്രി, അയാക്സ് പരിശീലകൻ എറിക് ടെൻ ഹാ​ഗ് എന്നിവരുടെ പേരുകളും ചർച്ചയിലുണ്ട്. ഇതിൽ അയാക്സ് വിടുന്നില്ലെന്ന് ടെൻ ഹാ​ഗ് അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.