SHARE

ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടറിൽ ലിവർപൂളിനെ നേരിടാനൊരുങ്ങുന്ന ബയേൺ മ്യൂണിച്ചിന് വൻ തിരിച്ചടി. യുവേഫ വിലക്ക് നേരിടുന്ന സൂപ്പർ താരം തോമസ് മുള്ളറിന് രണ്ട് പാദങ്ങളിലും കളിക്കാനാകില്ല.

​ഗ്രൂപ്പ് ഘട്ടത്തിൽ അയാക്സിനെതിരായ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ടതിനെത്തുടർന്നാണ് മുള്ളറിന് വിലക്കേർപ്പെടുത്തിയത്. മത്സരത്തിനിടെ അയാക്സ് താരം നിക്കോളാസ് താ​ഗ്ലിയാഫി​കോയ്ക്ക് നേരെ നടത്തിയ കടുത്ത ചലഞ്ചിനാണ് ചുവപ്പുകാർഡ് ഉയർത്തിയത്. എന്നാൽ തുടർന്ന് യുവേഫ പാനിൽ നടത്തിയ പരിശോധനയിൽ ​ഗുരുതരമായ ഫൗളായിരുനെന്ന് വ്യക്തമായതോടെയാണ് വിലക്ക്

അടുത്ത മാസം 19-ന് ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിലാണ് ആദ്യ പാദ മത്സരം അരങ്ങേറുക. രണ്ടാം പാദ മത്സരം മാർച്ച് 13-ന് ബയേണിന്റെ മൈതാനമായ അലിയൻസ് അറീനയിലും. കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീ​ഗ് ഫൈനലിലെത്തിയ ലിവർപൂളും സെമിയിലെത്തിയ ബയേണും തമ്മിലുള്ള പോരാട്ടത്തിനായി കാത്തിരിപ്പിലാണ് ആരാധകർ