SHARE
കോറെന്റിൻ ടൊളീസോ

സൂപ്പർ താരങ്ങളായ കോറെന്റിൻ ടൊളീസോ, റാഫീന്യ എന്നിവർക്ക് പരിക്കേറ്റതോടെ ബയേൺ മ്യൂണിച്ച് ആശങ്കയിൽ. ഇന്നലെ ബയേർ ലെവർക്യൂസനെതിരെ നടന്ന ബുന്ദസ്‌ലി​ഗ മത്സരത്തിനിടെയാണ് ഇരുവർക്കും പരിക്കേറ്റത്. ദീർഘനാൾ ഇരുവരും പുറത്തിരിക്കേണ്ടിവരുമെന്നാണ് പ്രാഥമിക നി​ഗമനം

സ്വന്തം മൈതാനത്ത് ലെവർക്യൂസനെതിരെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് വിജയിച്ച മത്സരത്തിലാണ് ഇരു താരങ്ങൾക്കും പരിക്കേറ്റത്. മത്സരത്തിൽ ഒരു ​ഗോൾ നേടിയ ടൊളീസോയ്ക്ക് മത്സരം ആദ്യ പകുതിക്ക് പിരിയുന്നതിന് മുമ്പാണ് പരിക്കേറ്റത്. കാൽമുട്ടിന്റെ ലി​ഗമെന്റിനാണ് ലോകകപ്പ് ജേതാവ് കൂടിയായ ഫ്രഞ്ച് താരത്തിന് പരിക്കേറ്റ്. മാസങ്ങളോളം ടോളീസോ വിശ്രമത്തിൽ കഴിയേണ്ടി വരും

ലെവർക്യൂസൻ താരം കരീം ബെല്ലറാബിയുടെ കടുത്ത ടാക്കിളിലാണ് പ്രതിരോധതാരമായ റാഫീന്യയ്ക്ക് പരിക്കേറ്റത്. കണ്ണങ്കാലിലെ ലി​ഗമെന്റിനാണ് ബ്രസീൽ താരമായ റാഫീന്യയക്ക് പരിക്കേറ്റത്. ആഴ്ചകളോളം റാഫീന്യയെ പുറത്തിരുന്നതാണ് ഈ പരിക്കും. അതേസമയം തന്നെ റാഫീന്യയെ ഫൗൾ ചെയ്ത ബെല്ലറാബിക്കെിരെ നടപടി വേണെമന്നും ആവശ്യമുയരുന്നുണ്ട്.