SHARE

ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടറിൽ ബയേൺ മ്യൂണിച്ചിന്റെ പുറത്താകൽ ആരാധകരെ ഞെട്ടിച്ചിരുന്നു. സ്വന്തം ​ഗ്രൗണ്ടിലാണ് ലിവർപൂളിനോട് തോറ്റതെന്നത് ബയേണിന്റെ പുറത്താകലിന്റെ ആഘാതം കൂട്ടുന്നു. ഇതോടെ തോൽവിക്ക് പിന്നാലെ ടീമിനുള്ളിൽ കലാപം തുടങ്ങിയെന്നാണ് റിപ്പർട്ടുകൾ

ബയേൺ പരിശീലകൻ നിക്കോ കോവാക്കിന്റെ തന്ത്രങ്ങളുടെ പിഴവാണ് തോൽവിക്ക് കാരണമെന്ന് സൂപ്പർതാരം റോബർട്ടോ ലെവൻഡോവ്സ്കി പരസ്യമായി പറഞ്ഞു. ലിവർപൂളിന്റെ മൈതാനത്ത് നടന്ന ആദ്യപാദത്തിൽ ടീം ആവശ്യത്തിലേറെ പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ആക്രമിച്ച് കളിക്കാനോ ​ഗോൾ നേടാനോ ടീം തയ്യാറായില്ല. സ്വന്തം മൈതാനത്ത് രണ്ടാം പാദം കളിച്ചപ്പോഴും മുന്നേറ്റതിനായി കാര്യമായി ശ്രമിച്ചിട്ടില്ല, ​ഗോൾ നേടാനുള്ള അവസരങ്ങളും കുറവായിരുന്നു, ഇതാണ് തോൽവിക്ക് കാരണമായത്, ലെവൻഡോവ്സ്കി പറഞ്ഞു.

ഞാൻ വളരെയേറെ ക്ഷുഭിതനാണ്, കാരണം ഇതിലും മികച്ച രീതിയിൽ കളിക്കാൻ ഞങ്ങൾക്കറിയാമായിരുന്നു എന്നിട്ടും ഞങ്ങളത് ചെയ്തില്ല, പോളണ്ട് സ്ട്രൈക്കർ കൂട്ടിച്ചേർത്തു.ലിവർപൂളിന്റെ മൈതാനത്ത് നടന്ന ആദ്യ പാദത്തിൽ ഇരുടീമുകളും ​ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. തുടർന്ന് രണ്ടാം പാദത്തിൽ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ലിവർപൂൾ ജയിച്ചത്.