SHARE

ഇം​ഗ്ലീഷ് ക്ലബ് ചെൽസിയുടെ മുന്നേറ്റതാരം കല്ലം ഹഡസൻ ഒഡോയിയിലുള്ള താൽപര്യം പുതുക്കി ജർമൻ ക്ലബ് ബയേൺ മ്യൂണിച്ച്. ലോണിൽ താരത്തെ സ്വന്തമാക്കാനാണ് ബയേൺ പദ്ധതിയിടുന്നതെന്ന് സ്കൈസ്പോർട് റിപ്പോർട്ട്ചെയ്തു.

വിങ്ങറായ ഒഡോയിക്ക് 19 വയസ് മാത്രമാണ് പ്രായമുള്ളത്. കഴിഞ്ഞ സീസണിൽ തന്നെ ഒഡോയിയെ ടീമിലെത്തിക്കാൻ ബയേൺ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇതിനായി നടത്തിയ നീക്കങ്ങളൊന്നും വിജയിച്ചിരുന്നില്ല. ഇതിനിടെ ഇക്കുറി ലോണിൽ ടീമിലെത്തിയ ഇവാൻ പെരിസിച്ചിനെ സ്ഥിരമായി സ്വന്തമാക്കാൻ ബയേണിന് സാധിച്ചിതുമില്ല. ഇതോടെയാണ് പകരം ഒഡോയിയെ കൊണ്ടുവരാൻ ബയേൺ ആ​ഗ്രഹിക്കുന്നത് . സെർജി ​ഗ്നാബ്രി, ലിറോയ് സാനെ എന്നിവരാണ് ബയേണിലെ ഫസ്റ്റ് ചോയിസ് വിങ്ങർമാർ. ഇവർക്കൊപ്പം കിങ്സ്ലി കോമാനുണ്ട്. ഇതിനുപുറമെ ബാക്ക് അപയാണ് ഒഡോയിയെ നോട്ടമിട്ടത്.

അതേസമയം ഒഡോയിയെ സ്വന്തമാക്കാൻ ബയേണിന് അത്ര എളുപ്പം സാധിക്കില്ല. ചെൽസിയിലും ആദ്യ ഇലവനൽ താരമല്ലെങ്കിലും ഭാവി പ്രതീക്ഷയയാണ് ഒഡോയിയെ കാണുന്നത്. അതിനാൽ തന്നെ താരത്തെ പകരക്കാരനാക്കി ടീമിലുൾപ്പെടുത്താനാകും ചെൽസി ശ്രമം. ഇതിനൊപ്പം തന്നെ ഇറ്റാലിയൻ ക്ലബ് യുവന്റസും ജർമൻ ക്ലബ് തന്നെയായ റെഡ്ബുൾ ലെയ്പ്സി​ഗും ഒഡോയിയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.