SHARE

മികച്ച സ്ട്രൈക്കറായി മാറണമെങ്കിൽ ​ഗോളടിക്കാനുള്ള അവസരം മുൻകൂട്ടി കാണാനുള്ള ശേഷി വളർത്തുകയാണ് വേണ്ടതെന്ന് മുൻ ഇന്ത്യൻ നായകൻ ബൈച്ചുങ് ബൂട്ടിയ. എ.ഐ.എഫ്.എഫ് ടി.വിയുമായി നടത്തിയ ഓൺലൈൻ സംഭാഷണത്തിലാണ് ബൂട്ടിയ ഇക്കാര്യം പറഞ്ഞത്.

പലപ്പോഴും സ്ട്രൈക്കർമാർ ​ഗോളടിക്കാൻ സാധിക്കാതെ വരുമ്പോൾ എന്ത് ചെയ്യുമെന്ന് എന്നോട് ചോദിക്കാറുണ്ട്. എനിക്ക് പറയാൻ ഇത്രയേയുള്ളു, സാഹചര്യം മുൻകൂട്ടി കണ്ട്, ​ഗോളടിക്കാൻ പറ്റുന്ന സ്ഥലേക്ക് കുതിക്കാനുള്ള കഴിവ് വളർത്തിയെടുക്കുക. ഇത്തരത്തിലുള്ള കുതിപ്പ് സ്ട്രൈക്കർമാർക്ക് ഏറെ പ്രധാനമാണ്, സുനിൽ ഛേത്രിയോടും ഞാൻ ഇക്കാര്യം പറയാറുണ്ട്, ബൂട്ടിയ പറഞ്ഞു.

-Advertisement-

ഇങ്ങനെ തുടർച്ചയായി ചെയ്യുമ്പോഴും ഒന്നോ രണ്ടോ തവണയേ ചിലപ്പോൾ സ്കോർ ചെയ്യാൻ പറ്റിയെന്ന് വരു, അത് കാര്യമാക്കരുത് ഇതേ കാര്യം തുടർന്നുകൊണ്ടേയിരിക്കുക, കാരണം ഒരൊറ്റ നിമിഷത്തിലാണ് ​ഗോൾ നേടാൻ കഴിയുക, അത് മനസിലാക്കാൻ ഒരു ആറാം ഇന്ദ്രീയം വളർത്തിയെടുക്കണം, ബൂട്ടിയ പറഞ്ഞു.

റൊണാൾഡോയും മെസിയുമൊന്നും എപ്പോഴും നാലോ അഞ്ചോ എതിർതാരങ്ങളെ ഡ്രിബിൾ ചെയ്യാറില്ലല്ലോ, അവർ മാത്രമല്ല എല്ലാ മികച്ച സ്ട്രൈക്കർമാരും ബോളിനായി കാത്തുനിന്ന് അവസരം വരുമ്പോൾ ​ഗോളടിക്കുകയാണ് ചെയ്യുന്നത്, അത് അവസരം മുൻകൂട്ടി കാണാനുള്ള കഴിവ് വളർത്തിയെടുത്തതുകൊണ്ടാണ്, ബൂട്ടിയ കൂട്ടിച്ചേർത്തു.