SHARE

ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രയായിരുന്നു ബിസിസിഐയുടെ വാര്‍ഷിക അവാര്‍ഡ് ദാന പരിപാടിയിലെ താരം. രണ്ട് പ്രമുഖ അവാര്‍ഡുകളാണ് താരം സ്വന്തമാക്കിയത്. പോളി ഉമ്രിഗര്‍ പുരസ്‌കാരവും ദിലീപ് ദേശായി പുരസ്‌കാരവുമാണ് താരത്തെ തേടിയെത്തിയത്.

2018-2019 സീസണിലെ താരങ്ങളുടെ പ്രകടനം വിലയിരുത്തിയായിരുന്നു അവാര്‍ഡുകള്‍ നല്‍കിയത്. മികച്ച പുരുഷ അന്താരാഷ്ടര ക്രിക്കറ്റര്‍ക്കുള്ള അവാര്‍ഡാണ് പോളി ഉമ്രിഗര്‍ അവാര്‍ഡ്. 15 ലക്ഷം രൂപയും ട്രേഫിയും പ്രശസ്തി പത്രവുമാണ് താരത്തിന് കൈമാറിയത്.

മികച്ച വിക്കറ്റ് വേട്ടക്കാരനും റണ്‍ വേട്ടക്കാരനും നല്‍കുന്ന അവാര്‍ഡാണ് ദിലീപ് ദേശായി അവാര്‍ഡ്. 2018-2019 സീസണില്‍ മികച്ച പ്രകടനമായിരുന്നു ജസ്പ്രീത് ബുമ്ര ടീം ഇന്ത്യക്കായി കാഴ്ചവച്ചത്. എന്നാല്‍ 2019 അവസാനം പരിക്കിന്റെ പിടിയിലായിരുന്ന താരം ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-ട്വന്റിയിലേയ്ക്കായിരുന്നു തിരിച്ചെത്തിയത്. ഇതിനു ശേഷം കളിച്ച രണ്ടു മത്സരങ്ങളിലും വിക്കറ്റ് നേടാന്‍ താരത്തിനായിരുന്നു.