SHARE

കോവിഡ് വ്യാപനം വീണ്ടും ശക്തിപ്പെട്ടതോടെ ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ പതിനഞ്ചാം പതിപ്പിനെക്കുറിച്ചുള്ള ആശങ്കകൾ ചർച്ചയായിത്തുടങ്ങി. 2020-ൽ പൂർണമായും കഴിഞ്ഞ സീസൺ ഭാ​ഗികമായും യുഎഇയിൽ നടത്തിയ ഐപിഎൽ ഇക്കുറി ഇന്ത്യയിൽ തന്നെ നടത്തുന്നതിനാണ് ബിസിസിഐ അധികൃതർ പ്രഥമ പരി​ഗണന നൽകിയത്.

പുതിയ രണ്ട് ടീമുകൾ കൂടി എത്തിയതോടെ അടുത്ത ഐപിഎല്ലിൽ പങ്കാളികളായി പത്ത് പേരുണ്ടാകും. ഇതിനുമുന്നോടിയായുള്ള മെ​ഗാതാരലേലം ഫെബ്രുവരയിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് രാജ്യത്ത് വീണ്ടും കോവി‍ഡ് വ്യാപനം ശക്തമായത്. ഇതോടെയിപ്പോൾ ആഭ്യന്തരം ക്രിക്കറ്റ് ടൂർണമെന്റുകളും ഐ-ലീ​ഗ് ഫുട്ബോളും തൽക്കാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഐപിഎല്ലിന്റെ നടത്തിപ്പിനെക്കുറിച്ചും ആശങ്കയുയരുന്നത്.

കോവിഡ് വ്യാപന ശക്തമായി തുടരുന്ന സാഹചര്യമാണെങ്കിൽ ഐപിഎൽ ഒരിക്കൽ കൂടി ഇന്ത്യക്ക് പുറത്തേക്ക് നീട്ടുന്നത് ബിസിസിഐ പരി​ഗണിക്കുന്നതയാണ് സൂചനകൾ. ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട് പ്രകാരം ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങളെയാണ് ഐപിഎൽ ഇന്ത്യക്ക് പുറത്തേക്ക് നീട്ടുകയാണെങ്കിൽ പരി​ഗണിക്കുക. യുഎഇയെ എപ്പോഴും ആശ്രയിക്കാനാകില്ലയെന്ന് ഒരു ബിസിസിഐ ഒഫീഷ്യൽ പറഞ്ഞതായും ഈ റിപ്പോർട്ടിലുണ്ട്.