SHARE

കടുത്ത വിമര്‍ശനങ്ങളേറ്റു വാങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിയില്‍ സമ്പൂര്‍ണ്ണ അഴിച്ചു പണിക്കൊരുങ്ങി ബിസിസിഐ. നാമമാത്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ളവര്‍ക്ക് ഇനി സെലക്ഷന്‍ കമ്മിറ്റിയില്‍ ഇടം ലഭിക്കില്ലെന്നാണ് സൂചന. പരിചയ സമ്പന്നരായ മുന്‍ താരങ്ങളാവും ഇനി കമ്മിറ്റിയിലുണ്ടാവുക.

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മുന്‍ കൈ എടുത്താണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്, സെലക്ഷന്‍ കമ്മിറ്റിക്ക് നാലുവര്‍ഷം കാലാവധി നിശ്ചയിച്ച് മുമ്പോട്ട് പോകാനാണ് സാധ്യത. നിലവിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ കാലാവധി അവസാനിച്ചതാണ്. ഈ കമ്മിറ്റിയിലുള്ള ആരേയും തന്നെ നിലനിര്‍ത്തേണ്ടെന്നാണ് തീരുമാനം.

സെലക്ഷന്‍ കമ്മിറ്റിയെ നിയമിക്കേണ്ടത് ക്രിക്കറ്റ് ഉപദേശക സമിതിയാണ്. ഈ സിമിതിയെ ഉടന്‍ തെരഞ്ഞെടുക്കും. ഇതിനു ശേഷം ഉടന്‍ സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുപ്പും ഉണ്ടാവും. ശ്രീലങ്കയ്‌ക്കെതിരെ ജനുവരിയില്‍ നടക്കുന്ന മത്സരങ്ങള്‍ക്കു മുമ്പ് പുതിയ സെലക്ഷന്‍ കമ്മിറ്റി നിലവില്‍ വരും.