SHARE

ഇന്ത്യൻ ക്രിക്കറ്റ് നേതൃത്വമായ ബിസിസിഐയിലെ തിരഞ്ഞെടുപ്പ് അടുത്തമാസം നടന്നേക്കും. ഒക്ടോബർ 18-നാകും ബിസിസിയുടെ വാർഷിക പൊതുയോ​ഗവും തിരഞ്ഞെടുപ്പും നടക്കാൻ സാധ്യത. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബിസിസിഐ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രെഷററർ എന്നീ സ്ഥാനങ്ങളിലേക്കാണ് തിരിഞ്ഞെടുപ്പ് നടക്കു. പ്രസിഡന്റ് സൗരവി ​ഗാം​ഗുലി, സെക്രട്ടറി ജെയ് ഷാ തുടങ്ങിയവരുടെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കുകയാണ്. പുതിയ തിരഞ്ഞെടുപ്പിലൂടെ ഇവർക്ക് മൂന്ന് വർഷത്തേക്ക് കൂടി ഇതേ പദവിയിൽ തുടരാം.

തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനം വന്നിട്ടില്ല. എങ്കിലും 18-ന് തിരഞ്ഞെടുപ്പ് മുംബൈയിൽ വച്ച് നടക്കുമെന്ന് ബിസിസിഐ, സ്റ്റേറ്റ് അസോസിയേഷൻ അധികൃതരെ അറിയിച്ചതായാണ് റിപ്പോർട്ട്.

തിരഞ്ഞെടുപ്പിൽ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നിർണായക മാറ്റം ഉണ്ടാകുമോയെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. നിലവിലെ പ്രസിഡന്റ് സൗരവ് ​ഗാ​ഗുംലിയെ ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് നിർദേശിക്കാൻ ബിസിസിഐക്ക് പദ്ധതിയുണ്ടെന്നാണ് സൂചന. അങ്ങനെവന്നാൽ ജയ് ഷാ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.