SHARE

ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിലവിലെ പ്രസിഡന്റും മുന്‍ നായകനുമായ സൗരവ് ഗാംഗുലി തന്നെ അടുത്ത മുന്നു വര്‍ഷം തുടരാന്‍ കളമൊരുങ്ങുന്നു. സുപ്രീം കോടതി നിയോഗിച്ച ജസ്റ്റീസ് ലോധ കമ്മിറ്റിയുടെ കൂളിംഗ് പീരിഡ് നിര്‍ദ്ദേശത്തില്‍ ഇളവ് അനുവദിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകാന്‍ ബിസിസിഐ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി ഈ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കും. ഇവിടെ നിന്നും അനുകൂല തീരുമാനമുണ്ടായാല്‍ സൗരവ് ഗാംഗുലിക്ക് മൂന്നു വര്‍ഷം പ്രസിഡന്റ് പദവിയില്‍ തുടരാനാവും. നിലവിലെ നിയമപ്രകാരം ആറു വര്‍ഷമ മാത്രമെ തുടര്‍ച്ചയായി ഒരാള്‍ക്ക് ഭാരവാഹിയായി ഇരിക്കാനാവൂ. ഇതില്‍ അഞ്ച് വര്‍ഷം ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയായിരുന്നു.

ബിസിസിഐ സെക്രട്ടറി ജയ് ഷാ ഐസിസി ചീഫ് എക്‌സിക്യൂട്ടിവ് യോഗത്തില്‍ പ്രതിനിധിയായേക്കും എന്നും സൂചനകളുണ്ട്. ബിസിസിഐയുടെ 88-ാം ജനറല്‍ ബോഡിയോഗമാണ് മുംബൈയില്‍ നടന്നത്. പ്രസിഡന്റ് സൗരവ് ഗാംഗുലി അധ്യക്ഷത വഹിച്ചു.