SHARE

ബംഗാള്‍ ക്രിക്കറ്റ് അസോസിയോഷനില്‍ ഭാരവാഹിത്വം ഉണ്ടായിരുന്നതിനാല്‍ കൂളിംഗ് പീരിഡിനായി ഒമ്പത് മാസത്തിനു ശേഷം ദാദ പടിയിറങ്ങേണ്ടി വരില്ലെന്നു സൂചന. ഇതിനായി ഭരണഘടന പൊളിച്ചെഴുതാന്‍ ഒരുങ്ങുകയാണ്
ബിസിസിഐ. സംസ്ഥാന തലത്തിലോ ബിസിസിഐയിലോ തുടര്‍ച്ചയായി ആറു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ മൂന്നു വര്‍ഷത്തെ കൂളിംഗ് പീരിഡിനായി സ്ഥാനമൊഴിയണമെന്നാണ് നിലവിലെ നിയമം.

എന്നാല്‍ ലോധ കമ്മിറ്റിയുടെ ഈ ശുപാര്‍ശയില്‍ നിന്നും പ്രസിഡന്റ് , വൈസ് പ്രസിഡന്റ് എന്നിവരെ ഒഴിവാക്കാനും സെക്രട്ടറി , ജോയിന്റ് സെക്രട്ടറി ട്രഷറര്‍ തുടങ്ങിയ പദവികളില്‍ വരുന്നവര്‍ക്ക് തുടര്‍ച്ചയായി ഒമ്പതു വര്‍ഷവും പ്രസിഡന്റ് വൈസ് പ്രസിഡന്റ് പദവികള്‍ക്ക് ആറുവര്‍ഷം തുടര്‍ച്ചായി ഇരിക്കാനും സാധിക്കുന്ന രീതിയുള്ള പരിഷ്‌ക്കാരമാണ് നടപ്പിലാക്കുക.

പരിഷ്‌ക്കാരം നിലവില്‍ വന്നാല്‍ സംസ്ഥാന അസോസിയേഷനുകളില്‍ അധികാര സ്ഥാനത്തിരുന്നത് പരിഗണിക്കാതെ ബിസിസിഐയില്‍ തുടര്‍ച്ചയായി രണ്ട് ടേം ഇരുന്നാല്‍ മാത്രം കൂളിംഗ് പീരിഡ് എന്ന രീതിയിലാവും കാര്യങ്ങള്‍. സെക്രട്ടറിക്ക് ബിസിസിഐയില്‍ കൂടുതല്‍ അധികാരങ്ങല്‍ നല്‍കാനും നീക്കമുണ്ട്.

ലോധ കമ്മിറ്റി ശുപാര്‍ശ നടപ്പിലാക്കുന്നത് അനുഭവ പരിചയമുള്ളവരും പ്രതിഭാധനരായ ആളുകളും അധികാര സ്ഥാനങ്ങളില്‍ എത്തുന്നത് തടയുമെന്നാണ് ഭരണഘടന പരിഷ്‌കാരം സംബന്ധിച്ച് ബിസിസിഐയുടെ വിശദീകരണം.