SHARE

കര്‍ണ്ണാടക പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട വാതുവയ്പ് കേസില്‍ ബിസിസിഐ പ്രത്യേക അന്വേഷണം നടത്തും. ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗമായിരുക്കും അന്വേഷണം നടത്തുക. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് താരങ്ങള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു ഇതേ തുടര്‍ന്നാണ് ബിസിസിഐ അന്വേഷണം നടത്തുന്നത്.

തങ്ങള്‍ നടത്തുന്ന അന്വേഷണത്തില്‍ താരങ്ങളുടെ മൊഴിയെടുക്കുമെന്നും ബംഗളുരു പോലീസ് ഈ കേസില്‍ തയ്യാറാക്കിയ കുറ്റപത്രം പരിഗണിക്കുമെന്നും തുടര്‍ന്നാവും നടപടിക്കുള്ള ശുപാര്‍ശ നടത്തുകയെന്നും അഴിമതി വിരുദ്ധ വിഭാഗം മേധാവ് അജിത് സിംഗ് പറഞ്ഞു. ഈ ശുപര്‍ശയനുസരിച്ചാവും ബിസിസിഐയുടെ നടപടി.

ഇനി മുതല്‍ പ്രാദേശിക അസോസിയേഷനുകള്‍ നടത്തുന്ന ടൂര്‍ണമെന്റുകള്‍ക്കും ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ നിയന്ത്രണം ഉണ്ടാവുമെന്നും ബിസിസിഐയ്ക്ക് താരങ്ങളുടെ പേരില്‍ മാത്രമെ നടപടി എടുക്കുവാന്‍ സാധിക്കുകയുള്ളുവെന്നും വാതുവയ്പുകാര്‍ക്കെതിരെ പോലീസ് നടപടിയാവും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.