SHARE

കേരളത്തിന്റെ അഭിമാന താരം സഞ്ജു സാംസണ് ഇന്നത്തെ ദിവസം തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ്. കാരണം ഇന്നാണ് വിജയ് ഹസാരെ ട്രോഫിയിൽ വെടിക്കെട്ട് ഇരട്ട സെഞ്ചുറി നേടി താരം ക്രിക്കറ്റ് ലോകത്തെ മുഴുവൻ ആവേശത്തിലാക്കിയത്‌. ഗോവയ്ക്കെതിരെ ആളൂരിൽ നടന്ന മത്സരത്തിൽ 129 പന്തുകൾ നേരിട്ട് 21 ബൗണ്ടറികളും 10 കൂറ്റൻ സിക്സറുകളുമടക്കം 212 റൺസ് നേടി പുറത്താകാതെ നിന്ന സഞ്ജു, വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും തന്റെ പേരിലാക്കി.

സഞ്ജു അസാമാന്യ പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെ അദ്ദേഹത്തെ ഇന്ത്യൻ ടീമിലെടുക്കണമെന്ന് ബിസിസിഐ യോട് ആവശ്യപ്പെട്ട് ആരാധകർ വീണ്ടും രംഗത്തെത്തി. കഴിഞ്ഞ കുറേ നാളുകളായി ഇതേ ആവശ്യമുയർത്തി ആരാധകർ രംഗത്തുണ്ടെങ്കിലും സഞ്ജുവിന്റെ ഇന്നത്തെ പ്രകടനം കൂടിയായതോടെ ഈ ആവശ്യത്തിന്റെ പ്രാധാന്യം വർധിച്ചു. സമൂഹ‌മാധ്യമങ്ങളിൽ മുഴുവൻ ഇപ്പോൾസഞ്ജുവിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുറവിളി കൂട്ടുകയാണ് ക്രിക്കറ്റ് പ്രേമികൾ.

സഞ്ജു ഇരട്ട സെഞ്ചുറി നേടുന്ന വീഡിയോ കാണാം,

ആരാധക പ്രതികരണങ്ങൾ ഇങ്ങനെ,