SHARE

എമർജിംഗ് ഏഷ്യാകപ്പിനായി പാകിസ്ഥാനിലേക്ക് ടീമിനെ അയക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഇതിനെത്തുടർന്ന് ശ്രീലങ്കയിലെ കൊളംബോയിലാകും ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങൾ നടക്കുക. ഫൈനൽ മത്സരവും കൊളംബോയിൽത്തന്നെ നടക്കാനിരിക്കുന്നതിനാൽ ഇന്ത്യയ്ക്ക് പാകിസ്ഥാനിൽ കളിക്കേണ്ട സാഹചര്യം ടൂർണമെന്റിൽ വരില്ല.

രണ്ട് വേദികളിലായാണ് ടൂർണമെന്റ് നടക്കുന്നത്. ബംഗ്ലാദേശ്, യു.എ.ഇ, ഹോങ്കോങ്, പാകിസ്ഥാൻ എന്നിവരടങ്ങുന്ന ഗ്രൂപ്പിലെ മത്സരങ്ങൾ പാകിസ്ഥാനിലെ കറാച്ചിയിലും, ഇന്ത്യ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നിവരടങ്ങുന്ന ഗ്രൂപ്പിലെ മത്സരങ്ങൾ കൊളംബോയിലും നടക്കും.

6 മത്സരങ്ങളാകും കറാച്ചിയിൽ നടക്കുക. ഇതിൽ മൂന്നെണ്ണത്തിന് കറാച്ചിയിലെ നാഷണൽ സ്റ്റേഡിയവും മൂന്നെണ്ണത്തിന് സതേൺ സ്റ്റേഡിയവും വേദിയാവും. തങ്ങളുടെ രാജ്യം ക്രിക്കറ്റ് കളിക്കാൻ സുരക്ഷിതമാണെന്ന് മറ്റു രാജ്യങ്ങൾക്ക് മുന്നിൽ തെളിയിക്കാ‌ൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ലഭിച്ചിരിക്കുന്ന സുവർണാവസരമാണ് ഈ എമർജിംഗ് ഏഷ്യാകപ്പ്.