SHARE

ഇംഗ്ലണ്ടില്‍ മെയ് അവസാനം തുടങ്ങുന്ന ലോകകപ്പിന് വേണ്ടിയുള്ള 15 അംഗ ടീമിനെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നു. ടീമിന് പുറമേ, ബാറ്റ്‌സ്മാന്‍മാര്‍ക്ക് നെറ്റ്‌സില്‍ പന്തെറിയാന്‍ വേണ്ടി മൂന്നു യുവ പേസര്‍മാരെയും സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. നവ്ദീപ് സൈനി, പ്രസീദ് കൃഷ്ണ, ഖലീല്‍ അഹമ്മദ് എന്നിവര്‍ നെറ്റ്‌സ് ബോളര്‍മാരായി ടീമിനൊപ്പം ഉണ്ടാവുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐ പി എല്ലില്‍ അവസാന സ്ഥാനക്കാരായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരമാണ് നവ്ദീപ് സൈനി. പ്രസീദ് കൃഷ്ണ കൊല്‍ക്കത്തയ്ക്ക് വേണ്ടിയും ഖലീല്‍ അഹമ്മദ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയും കളിക്കുന്നു. മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പില്‍ ജൂണ്‍ 5നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദക്ഷിണാഫ്രിക്കയാണ് ലോക ക്രിക്കറ്റ് മാമാങ്കത്തില്‍ ഇന്ത്യയുടെ ആദ്യ എതിരാളികള്‍.