SHARE

അണ്ടർ 17 ലോകകപ്പിൽ ബ്രസീൽ കിരീടം ചൂടി. ബ്രസീലിൽ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ മെക്സികോയെ തോൽപ്പിച്ചാണ് ബ്രസീൽ ജേതാക്കളായത്. കൗമാരലോകകപ്പിൽ ബ്രസീലിന്റെ നാലാം കിരീടനേട്ടമാണിത്.

ബ്രസീലയിയിൽ നടന്ന കലാശപ്പോരിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് കാനറിപ്പടയുടെ ജയം. സെമിയിൽ ഫ്രാൻസിനോടെന്ന പോലെ പിന്നിൽ നിന്ന് തിരിച്ചടിച്ചായിരുന്നു കലാശപ്പോരിലും ബ്രസീലിന്റെ ജയം. 66-ാം മിനിറ്റിൽ ബ്രയൻ അലോൻസോയിലൂടെ മെക്സിക്കോയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 84-ാം മിനിറ്റിൽ കൈയോ ജോർജെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രസീലിനെ ഒപ്പമെത്തിച്ചു.

പിന്നീട് ഇഞ്ച്വറി ടൈമിൽ ലസാറോ വിനീഷ്യസിലൂടെ ബ്രസീൽ വിജയം ഉറപ്പിക്കുകയായിരുന്നു. നേരത്തെ 1997,1999,2003 വർഷങ്ങളിൽ ബ്രസീൽ അണ്ടർ 17 ലോകകീരീടം ചൂടിയിട്ടുണ്ട്.