SHARE

ദീർഘകാലത്തെ ആകാംഷയ്ക്ക് വിരാമമിട്ട് തന്റെ ഉടമസ്ഥതയിലുള്ള ക്ലബിന്റെ പേര് ഇം​ഗ്ലീഷ് സൂപ്പർ താരം ഡേവിഡ് ബെക്കാം വെളിപ്പെടുത്തി. അമേരിക്കൻ മേജർ ലീ​ഗ് സോക്കറിൽ കളിക്കാൻ തയ്യാറെടുക്കുന്ന ക്ലബിന് ഇന്റർ മിയാമി എന്നാണ് പേരിട്ടിരിക്കുന്നത്. മിയാമി ആസ്ഥാനമായുള്ള ക്ലബ് 2020-ഓടെ മേജർ ലീ​ഗ് സോക്കറിൽ കളിക്കും

ഇൻസ്റ്റ​ഗ്രാമിൽ അപ്ലോഡ് ചെയ്ത് വീഡിയോയിലാണ് ക്ലബിന്റെ പേരും ലോ​ഗോയും പുറത്തുവിട്ടത്. അ‍ഞ്ച് വർഷം മുമ്പാണ് സ്വന്തമായൊരു ക്ലബ് എന്ന സ്വപനം കണ്ട് തുടങ്ങിയത്. ഇന്ന് അത് യാാർഥ്യമായി ബെക്കാം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. 2001-ൽ കളിയവസാനിപ്പിച്ച മിയാമി ഫ്യൂഷനായിരുന്നു മിയാമി ന​ഗരത്തിൽ നിന്ന് ഇതിന് മുമ്പ് മേജർ ലീ​ഗ് സോക്കറിൽ കളിച്ച ടീം.

നേരത്തെ ബെക്കാം അഞ്ച് സീസൺ അമേരിക്കൻ ക്ലബ് ലോസ് ആഞ്ജലീസ് ​ഗാലക്സിയിൽ കളിച്ചിരുന്നു. അന്ന് ടീമിനെ സ്വന്തമാക്കാനുള്ള അവസരം താരത്തിനുണ്ടായിരുന്നു. എന്നാൽ ആ വാ​ഗ്ദാനം തള്ളിയാണ് മിയാമി ക്ലബിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം രം​ഗത്തിറങ്ങിയ്. 2008-ൽ ബെക്കാം ​ഗാലക്സിയിൽ എത്തിയതോടെയായിരുന്നു മേജർ ലീ​ഗ് സോക്കറിന് ആ​ഗോള പ്രശസ്തി ലഭിച്ചത്.