SHARE

ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ലയണൽ മെസിയാണോ മികച്ച താരമെന്ന തർക്കത്തിൽ മെസിയുടെ ഭാ​ഗം ചേർന്ന് സൂപ്പർതാരം ഡേവിഡ് ബെക്കാമും. ഒരു അർജന്റൈൻ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ബെക്കാം ഇക്കാര്യം പറഞ്ഞത്.

കളിക്കാരനെന്ന നിലയിൽ മെസിയുടെ ലെവലിൽ മറ്റാരും ഇല്ല, മെസിയെ പോലെ മറ്റൊരാൾ എന്നത് അസാധ്യമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉണ്ട്, എന്നാൽ അദ്ദേഹവും മെസിയുടെ നിലവാരത്തിൽ എത്തില്ല. എങ്കിലും ഈ രണ്ട് താരങ്ങളും മറ്റ് കളിക്കാരെക്കാൾ ഏറെ മുകളിലാണ്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസതാരമായ ബെക്കാം പറഞ്ഞു.

-Advertisement-

യുണൈറ്റഡിൽ ബെക്കാമിന് ശേഷം ഏഴാം നമ്പർ ജേഴ്സി അണിഞ്ഞ താരമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ. പിന്നീട് ബെക്കാമിന്റെ പാത പിന്തുടർന്ന് റൊണാൾഡോ റയൽ മഡ്രിഡിലും ചേക്കേറി.