SHARE

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ ​ഗംഭീര വിജയത്തിൽ ആരാധകർ ആഘോഷത്തിലാണ്. വിരോട് കോഹ്ലിയും രോഹിത് ശർമയും തകർത്തടിച്ചപ്പോൾ വിൻഡീസ് തരിപ്പണമാകുകയായിരുന്നു. എന്നാൽ ഈ മത്സരജയത്തെ രൂക്ഷമായി വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുൻ താരം ബിഷൻ സിങ് ബേദി

ഓസ്ട്രേലിയക്കതിരായ വിദേശ പര്യടനത്തിന് മുമ്പായി നിലവിൽ ശക്തരല്ലത്ത വെസ്റ്റ് ഇൻഡീസുമായി പരമ്പര വയ്ക്കുന്നതിൽ എന്ത് അർഥമാണുള്ളതെന്ന് ബേദി ചോദിക്കുന്നു. ട്വിറ്ററിലായിരുന്നു ബേദിയുടെ പ്രതികരണം. മുൻനിര തകർന്നാൽ മധ്യനിരയും വീഴുന്ന അവസ്ഥയാണിപ്പോൾ ഇന്ത്യക്കുള്ളത്. അത് പരിഹരിക്കാൻ ഈ പരമ്പരകൊണ്ടാകില്ല. ഒപ്പം ധോണി,റിഷബ് പന്ത് എന്നീ രണ്ട് കീപ്പർമാരം കളിപ്പിക്കാനുള്ള തീരുമാനവും മനസിലാകുന്നില്ല, ബേദി കുറിച്ചു

നവംബർ 21 മുതൽ രണ്ട് മാസത്തോളം നീണ്ട ഓസ്ട്രേലിയൻ പര്യടനമാണ് ഇന്ത്യക്കുള്ളത്. നാല് ടെസ്റ്റും മൂന്ന് വീതം എകദിന, ട്വന്റി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.