SHARE

താന്‍ ഒരിക്കലല്‍ ബാഴ്‌സലോണ വിടാന്‍ ആഗ്രഹിച്ചിരുന്നതായി അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലെയണല്‍ മെസ്സി. 2013 ലാണ് താന്‍ അങ്ങനെയൊരു കാര്യത്തെപ്പറ്റി ചിന്തിച്ചത്. അന്നു സ്‌പെയിന്‍ തന്നെ വിടണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും മെസ്സി പറഞ്ഞു.

2013 കാലഘട്ടത്തില്‍ ഉണ്ടായ നികുതി പ്രശ്‌നങ്ങളാണ് തന്നെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നും. അന്ന് തനിക്ക് നീതി കിട്ടിയില്ല എന്നു തോന്നിയെന്നും അതിനാലാണ് സ്‌പെയിന്‍ വിടുന്ന കാര്യം പോലും ചിന്തിച്ചതെന്നും മെസ്സി പറഞ്ഞു.

എന്നാല്‍ ഇനി ബാഴ്‌സലോണ വിടില്ലെന്നും ബാഴ്‌സലോണ തനിക്ക് കുടുംബം പോലെയാണെന്നും ഇവിടെത്തന്നെ വിരമിക്കണമെന്നാണ് ആഗ്രഹമെന്നും അത് നടക്കുമെന്നും മെസ്സി പറഞ്ഞു. 2013-2014 കാലഘട്ടത്തില്‍ നികുതി പ്രശ്‌നത്തില്‍ 2,23000 യൂറോയായിരുന്നു മെസ്സിക്ക് പിഴ ചുമത്തിയത്.