SHARE

റഷ്യൻ ലോകകപ്പിൽ നിലവിലെ ടോപ്സ്കോററായ ബെൽജിയൻ താരം റൊമേലു ലുക്കാക്കു ഇംഗ്ലണ്ടിനെതിരായ അടുത്ത മത്സരത്തിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ബെൽജിയം പരിശീലകനായ റോബർട്ട് മാർട്ടിനസ് തന്നെയാണ് ഇക്കാര്യം സൂചന നൽകിയത്‌. ടുണീഷ്യക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയാകുന്നത്.

ടുണീഷ്യക്കെതിരെ ബെൽജിയം 5-2 ന് വിജയിച്ച മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ ലുക്കാക്കുവിന്റെ കണ്ണങ്കാലിനാണ് പരിക്കേറ്റിരിക്കുന്നത്. നേരത്തെ പനാമയ്ക്കെതിരെ നടന്ന ആദ്യ മത്സരത്തിലും ലുക്കാക്കു ഇരട്ട ഗോൾ നേടിയിരുന്നു.

മികച്ച ഫോമിലുള്ള ലുക്കാക്കുവിന് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ കനത്ത തിരിച്ചടിയാകും ബെൽജിയത്തിനത്. ജൂൺ 28-ം തീയതിയാണ് ഇരു ടീമുകളും തമ്മിലുള്ള മത്സരം നടക്കുക.