SHARE

ബിഗ് ബാഷ് ലീഗ് ടി20 യിൽ 112 മീറ്റർ ദൂരത്തിലേക്ക് സിക്സർ പറത്തി ഓസീസ് വെടിക്കെട്ട് ബാറ്റ്സ്മാൻ ബെൻ കട്ടിംഗ്. ബിഗ് ബാഷ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ പെർത്ത് സ്കോർച്ചേഴ്സിനെതിരെ കളിക്കുമ്പോളായിരുന്നു, ബ്രിസ്ബെയിൻ ഹീറ്റ്സിന്റെ താരമായ ബെൻ കട്ടിംഗിന്റെ കൂറ്റൻ സിക്സർ പറന്നത്.

മത്സരത്തിൽ പെർത്ത് ഉയർത്തിയ 136 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബ്രിസ്ബെയിന് വേണ്ടിയായിരുന്നു വലം കൈയ്യൻ ബാറ്റ്സ്മാനായ കട്ടിംഗിന്റെ പടുകൂറ്റൻസിക്സർ.‌ വലം കൈയ്യൻ പേസ് ബൗളർ ജൈ റിച്ചാർഡ്സണായിരുന്നു ഇര. റിച്ചാർഡ്സൺ എറിഞ്ഞ പന്ത് ഓഫ്സ്റ്റമ്പിന് വെളിയിലേക്ക് മാറിനിന്ന് കട്ടിംഗ് ഗ്യാലറിയിലേക്ക് പറത്തുകയായിരുന്നു. നേരത്തേയും പല തവണ കൂറ്റൻ സിക്സറുകളിലൂടെ ആരാധകരുടെ മനം കവർന്നിട്ടുള്ള താരമാണ് കട്ടിംഗ്.