SHARE

പ്രശസ്ത പരിശീലകൻ ഹോസെ മൗറീന്യയെ സ്വന്തമാക്കാനുള്ള ശ്രമം ഊർജിതമാക്കി പോർച്ചു​ഗീസ് ക്ലബ് ബെൻഫിക്ക. മൗറീന്യോയക്കായി എത്ര പണം വേണണെങ്കിലും മുടക്കാൻ തയ്യാറാണെന്ന് ബെൻഫിക്ക് പ്രസിഡന്റ് ലൂയിസ് ഫിലിപ്പ് വിയേര പറഞ്ഞത്.

കഴിഞ്ഞ ദിവസങ്ങളിൽ ഒരു പോർച്ചു​ഗീസ് പത്രമാണ് ബെൻഫിക്ക, മൗറീന്യോയെ ടീമിലെത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്തത്. ഇതേക്കുറിച്ചായിരുന്നു, വിയേരയുടെ പ്രതികരണം. മൗറീന്യോ എന്റെ സുഹൃത്താണ്, മൗറീന്യോ പരിശീലകനായി എത്തണമന്ന് ആരാണ് ആ​ഗ്രഹിക്കാത്തത്, എന്നാൽ ഞാൻ ഇതുവരെ മൗറീന്യോയുമായി സംസാരിച്ചിട്ടില്ല. മൗറീന്യോ സമ്മതമറിയിച്ചാൽ, പണമൊന്നും ബെൻഫിക്കയ്ക്ക് പ്രശ്നമല്ല, വിയേര പറഞ്ഞു

കഴിഞ്ഞ മാസമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്ത് നിന്ന് മൗറീന്യോ പുറത്തായത്. തുടർന്ന് പഴയ ക്ലബുകളായ റയൽ മഡ്രിഡ്, ഇന്റർ മിലാൻ എന്നിവയുമായി മൗറീന്യോയുടെ പേര് ബന്ധപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം, പരിശീലകൻ റൂയി വിറ്റോറിയയെ ബെൻഫിക്ക പുറത്താക്കി. ഇതോടെയാണ് മൗറീന്യയുടെ പേര് ചർച്ചയായത്.