SHARE

ലീ​ഗിൽ ആകെ കളിച്ചത് 14 മത്സരങ്ങൾ. ഇതിൽ നിന്ന് അടിച്ചുകൂട്ടിയത് 257 ​ഗോളുകൾ. ഒരു ​ഗോൾ പോലും വഴങ്ങിയിട്ടില്ല. പതിനാലിൽ പതിനാല് ക്ലീൻഷീറ്റ് വിജയവുമായി ഫുട്ബോൾ ലോകത്തെ അമ്പരപ്പിക്കുകയാണ് പോർച്ചു​ഗീസ് സൂപ്പർ ക്ലബ് ബെൻഫിക്കയുടെ വനിതാം ടീം

2017-ലാണ് ബെൻഫിക്കയുടെ വനിതാ ടീം രൂപീകരിക്കുന്നത്. തുടർന്നിപ്പോൾ പോർച്ചു​ഗലിലെ വനിതാ ഫുട്ബോളിലെ രണ്ടാം ഡിവിഷനിലാണ് ബെൻഫിക്ക വനിതകൾ മത്സരിക്കുന്നത്. ഈ സീസണിലാണ് ലീ​ഗ് അരങ്ങേറ്റം. പോന്റെ ഡി ഫ്രെയ്ലസിനെതിരായ അരങ്ങേറ്റ മത്സരത്തിൽ ബെൻഫിക്കയുടെ വിജയം എതിരില്ലാത്ത 28 ​ഗോളുകൾക്ക്. തുടർന്ന് മത്സരിച്ചപ്പോഴൊക്കെ തന്നെയും പത്ത് ​ഗോളിലേറെ നേടിയായിരുന്നു വിജയം.

ലീ​ഗിൽ കരുത്തരായ സ്പോർട്ടിങ് ലിസ്ബന്റെ പെൺപടയാണ് ബെൻഫിക്കയ്ക്ക് വെല്ലുവിളിയുയർത്തുന്നത്. അതും ഒമ്പത് പോയിന്റ് വ്യത്യാസത്തിൽ. എന്നാൽ ജനുവരിയിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ബെൻഫിക്ക ജയിച്ചത് എതിരില്ലാത്ത പത്ത് ​ഗോളിനായിരുന്നു. കഴിഞ്ഞ ദിവസം പെ​ഗോയെ എതിരില്ലാത്ത 32 ​ഗോളിന് തകർത്ത് പുതിയ ദേശീയ റിക്കാർഡ് ഇടുകയും ചെയ്തു ഈ പെൺപുലികൾ