SHARE

എ.എഫ്.സി കപ്പ് ഇന്റർ സോണൽ സെമി ഫൈനലിലെ ആദ്യ പാദ മത്സരത്തിൽ ബെം​ഗളുരു എഫ്.സിക്ക് തോൽവി. തുർക്ക്മെനിസ്താൻ ക്ലബായ ആൾട്ടിൻ അസ്യറിനോട് രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ഇന്ത്യൻ കരുത്തർ തോറ്റത്. സ്വന്തം മൈതാനമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഏറ്റ തോൽവി ബെം​ഗളുരുവിന് കനത്ത തിരിച്ചടിയായി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ കൈവരിച്ച ആധിപത്യമാണ് അസ്യറിന് അനുകൂലമായത്. മത്സരത്തിന്റെ പതിനൊന്നാം മിനിറ്റിൽ തന്നെ വസ്യത് ഓറാസഹെദോവിലൂടെ തുർക്ക്മെനിസ്താൻ സം​ഘം മുന്നിലെത്തി. 25-ാം മിനിറ്റിൽ അൾട്ടിമൈറാട്ട് അന്നാഡ്യുർദേവിലൂടെ അസ്യർ ലീഡ് രണ്ടാക്കി ഉയർത്തി. ആദ്യ പകുതിയിൽ നേടിയ രണ്ട് ​ഗോൾ ലീഡിന്റെ ആവേശത്തിൽ രണ്ടാം പകുതി ഇറങ്ങിയ അസ്യർ ആദ്യ മിനിറ്റിൽ തന്നെ വീണ്ടും വെടിപൊട്ടിച്ചു. ഓറാസഹെദോവ് തന്നെയാണ് ഇക്കുറിയും ​ഗോൾ നേടിയത്.

മൂന്ന് ​ഗോൾ വഴങ്ങിയതോടെ തോൽവി ഉറപ്പിച്ചെങ്കിലും ബെം​ഗളുരു തുടർന്ന് തിരിച്ചടിച്ചു. 65-ാം മിനിറ്റിൽ രാഹുൽ ബെക്കെയിലൂടെ ബെം​ഗളുരു ഒരു ​ഗോൾ മടക്കി. തുടർന്നും തിരച്ചടി ലക്ഷ്യമിട്ട് ഛേത്രിയും സംഘവും നടത്തിയ മുന്നേറ്റത്തിനൊടുവിൽ 88-ാം മിനിറ്റിൽ എറിക്ക് പാർട്ടാലു രണ്ടാം ​ഗോളും മടക്കി. ഉദാന്ത സിങ്ങിന്റെ ക്രോസിൽ നിന്ന് ഹെഡ് ചെയ്തായിരുന്നു പാർട്ടാലുവിന്റെ ​ഗോൾ. തുടർന്ന് സമനിലയിലെത്തിക്കാൻ ബെം​ഗളുരു നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ, മൂന്ന് എവേ ​ഗോളുകളുടെ ആനുകൂല്യത്തിൽ തുർക്ക്മെനിസ്താൻ ടീമിന് വൻ ജയം