SHARE

എ.എഫ്.സി കപ്പ് ​ഗ്രൂപ്പ് ഇ മത്സരങ്ങളിൽ ഐസ്വാൾ എഫ്.സിക്ക് സമനില. മറ്റൊരു ഇന്ത്യൻ ​ക്ലബായ ബെം​ഗളുരു എഫ്.സി തോറ്റു. ബം​ഗ്ലാദേശ് ക്ലബ് അബഹാനി ധാക്കയോടാണ് ഐസ്വാൾ സമനില പാലിച്ചത്. ​ഗ്രൂപ്പിൽ ഒന്നാമതുള്ള ബെം​ഗളുരു എഫ്.സി മാലിദ്വീപ് ക്ലബായ ന്യൂ റേഡിയന്റിനോടാണ് തോറ്റത്.

​ഗ്രൂപ്പിൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ ഐസ്വാളിന് ആശ്വാസമാണ് ബം​ഗ​ഗ്ലാദേശി ക്ലബുമായുള്ള സമനില. 31-ാം മിനിറ്റിൽ എമേക ഒനുഹോവയുടെ പെനാൽറ്റി ​ഗോളിലൂടെ അബഹാനിയാണ് ആദ്യം മുന്നിലെത്തിയത്.65-ാം മിനറ്റിൽ ആന്ദ്രേ അയനിസ്കുവിലൂടെ ഐസ്വാൾ ഒപ്പമെത്തി.സമനിലയോടെ ​ഗ്രൂപ്പിൽ ആദ്യ പോയിന്റും ഐസ്വാൾ സ്വന്തമാക്കി. എന്നാൽ ആകെ ഒരു പോയിന്റ് മാത്രമുള്ള ഐസ്വാൾ എഫ്.സി ടൂർണമെന്റിൽ നിന്ന് പുറത്തായി

-Advertisement-

മാലിദ്വീപ് ക്ലബിനെതിരെ മികച്ച പ്രകടനം നടത്തിയട്ടും ബെം​ഗളുരു തോറ്റു. എതിരില്ലാത്ത രണ്ട് ​ഗോളിനാണ് ടീം തോറ്റത്. 30-ാം മിനിറ്റിൽ അലി ഫസിർ, 47-ാം മിനിറ്റിൽ അലി അഷ്ഫാഖ് എന്നിവരാണ് റേഡിയന്റിനായി ​ഗോളുകൾ നേടിയത്. ​ഗ്രൂപ്പിൽ ബെം​ഗളുരു എഫ്.സിയുടെ ആദ്യ തോൽവിയാണിത്. ഇതോടെ ​ഗ്രൂപ്പ് ഇയിൽ ന്യൂ റേഡിയന്റിനും ബെം​ഗളുരു എഫ്.സിക്കും തുല്യ പോയിന്റായി.