SHARE

ആരാധകരുടെ മോശം പെരുമാറ്റത്തെത്തുടർന്ന് ഐ എസ് എൽ ക്ലബ്ബായ ബെംഗളൂരു എഫ് സിക്ക് പതിനഞ്ച് ലക്ഷം രൂപ പിഴ‌. കഴിഞ്ഞ ഐ എസ് എൽ സീസണിനിടെ മാച്ച് ഒഫീഷ്യലുകൾക്കെതിരെ ബെംഗളൂരു ആരാധകർ മോശമായി പെരുമാറിയെന്ന് കണ്ടെത്തിയ ഐ എസ് എൽ അച്ചടക്ക സമിതിയാണ് അവർക്കെതിരെ പിഴ ശിക്ഷ ചുമത്തിയത്‌. തുടർന്ന് ബെംഗളൂരു എഫ് സി ഇതിനെതിരെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് അപ്പീൽ നൽകിയെങ്കിലും. ആ അപ്പീൽ എ ഐ എഫ് എഫ് തള്ളിക്കളയുകയായിരുന്നു.

ഇത് ആദ്യമായാണ് ഇന്ത്യയിൽ ആരാധകരുടെ മോശം പെരുമാറ്റത്തെത്തുടർന്ന് ഒരു ക്ലബ്ബിന് പിഴശിക്ഷ വിധിക്കുന്നത്. നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിനിടെ ബെംഗളൂരു ആരാധകർ, മാച്ച് ഒഫീഷ്യലുകൾക്കെതിരെ മോശമായ ഭാഷ ഉപയോഗിച്ചു എന്നതാണ് അവർക്കെതിരെ ചുമത്തപ്പെട്ട പ്രധാന കുറ്റം. മൂന്ന് മത്സരങ്ങളിലാണ് പ്രധാനമായും ബെംഗളൂരു ആരാധകരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായതായി കണ്ടെത്തിയത്‌. കേരളാ ബ്ലാസ്റ്റേഴ്സ്, എഫ് സി പൂനെ സിറ്റി തുടങ്ങിയവർക്കെതിരെയുള്ള ലീഗ് മത്സരങ്ങളിലും, ചെന്നൈയൻസ് എഫ് സി ക്കെതിരെയുള്ള ഫൈനലിലുമായിരുന്നു വിവാദ സംഭവങ്ങൾ.