SHARE

ബെംഗളുരു എഫ്.സിയുടെ സ്പാനിഷ് താരം എഡു ഗാര്‍സിയ ടീം വിട്ടു. ചൈനീസ് ക്ലബ് ഷെജിയാങ് ലുഷെങ് ക്ലബുമായി ഗാര്‍സിയ കരാറൊപ്പിട്ട കാര്യം ബെംഗളുരു എഫ്.സി തന്നെ ഔദ്യോഗികമായി അറിയിച്ചു. ഒരു വര്‍ഷത്തെ കരാറാണ് ഗാര്‍സയുമായി ചൈനീസ് ക്ലബ് ഒപ്പുവെച്ചത്. കരാര്‍ പൂര്‍ത്തിയായതോടെ. വിദേശ ക്ലബില്‍ നിന്ന് ട്രാന്‍സ്ഫര്‍ തുക കൈപ്പറ്റുന്ന ആദ്യ ഇന്ത്യന്‍ ക്ലബായി ബെംഗളുരു എഫ്.സി.

കഴിഞ്ഞ ദിവസം ഗാര്‍സയയെ സ്വന്തമാക്കാന്‍ ചൈനീസ് ക്ലബ് ശ്രമിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മെയ് വരെ ഗാര്‍സിയക്ക് ബെംഗളുരുമായി കാരറുണ്ടായിരുന്നു. എന്നാല്‍ ഇതിനിടയില്‍ തന്നെ താരത്തെ ടീമിലെത്തിക്കണമെന്ന് ചൈനീസ് ടീമിന് ആഗ്രഹമുണ്ടായിരുന്നു. ഇതോടെ കരാര്‍ റദ്ദാക്കി കളിക്കാരനെ വിട്ടുനല്‍കാനുള്ള ട്രന്‍സ്ഫര്‍ ഫീ നല്‍കാന്‍ ചൈനീസ് ടീം തയ്യറായി. ഫെബ്രുവരി 28-ന് ചൈനയിലെ ട്രാന്‍സ്ഫര്‍ ജാലകം അടയ്ക്കും. അതേസമയം കരാര്‍ തുക വെളിപ്പെടുത്തിയിട്ടില്ല.

അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ഗാര്‍സിയ സീസണില്‍ ബെംഗളുരുവിന്റെ പ്രകടനത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. രണ്ട് ഗോളുകള്‍ നേടിയ ഗാര്‍സിയ അഞ്ചെണ്ണത്തിനാണ് വഴിയൊരുക്കിയത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈ സീസണില്‍ അരങ്ങേറിയ ബെംഗളുരുവിന്റെ ആദ്യ ഗോള്‍ നേടിയത് ഗാര്‍സിയയായിരുന്നു.