SHARE

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പിന്നാലെ വമ്പന്‍ ക്ലബുകളുമായി പ്രീ സീസണ്‍ മത്സരം കളിക്കാന്‍ ബെംഗളുരു എഫ് സി. സ്‌പെയിനില്‍ വെച്ച് ബാഴ്‌സലോണയുടെയും വിയ്യാ റയലിന്റെയും ബി ടീമുകളോടാണ് ബെംഗളുരു ഏറ്റുമുട്ടുക. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ബെംഗളുരു ഇക്കാര്യം പ്രഖ്യാപിച്ചത്. നാലു പ്രീ സീസണ്‍ മത്സരങ്ങളാണ് സ്‌പെയിനില്‍ ബെംഗളുരു കളിക്കുന്നത്.

-Advertisement-

ഓഗസ്റ്റ് 11ന് വിയ്യാറയല്‍ ബി ടീമിനെയും 14ന് ബാഴ്‌സലോണാ ബി ടീമിനെയുമാണ് ബെംഗളുരു നേരിടുക. അത്‌ലറ്റികോ സഗുണ്ടിനോ, ഷബാബ് അല്‍ അഹ്ലി തുടങ്ങിയ ടീമുകൾക്കെതിരെയും ബെംഗളുരു സ്പെയിനിൽ വെച്ച് കളിക്കും. കഴിഞ്ഞ സീസണിലൂടെ ആദ്യമായി ഐ എസ് എല്ലിനെതിരെയ ബെംഗളുരു ലീഗില്‍ ഒന്നാമതെത്തിയെങ്കിലും ഫൈനലില്‍ ചെന്നൈയിന്‍ എഫ് സിയോട് പരാജയപ്പെടുകയായിരുന്നു. അടുത്ത സീസണ് വേണ്ടി മികച്ച രീതിയിലാണ് ബെംഗളുരു തയ്യാറെടുക്കുന്നത്.