SHARE

ഐ എസ് എൽ പ്ലേ ഓഫിന് മുൻപ് നിർണായക നീക്കം നടത്തി ബെംഗളൂരു എഫ് സി. പരിക്കേറ്റ് പുറത്തായ തങ്ങളുടെ ഓസ്ട്രേലിയൻ താരം എറിക് പർട്ടാലുവിന് പകരം സ്പാനിഷ് യുവ മിഡ്ഫീൽഡർ അലക്സ് ബറേറയെ അവർ ടീമിലെത്തിച്ചു. ഈ സീസൺ അവസാനം വരെയാണ് ബറേറയുമായി ബെംഗളൂരു കരാറൊപ്പിട്ടിരിക്കുന്നത്‌.

നേരത്തെ ചെന്നൈയൻസിനെതിരെ കഴിഞ്ഞ മാസം ഒൻപതാം തീയതി നടന്ന മത്സരത്തിലായിരുന്നു പർട്ടാലുവിന് പരിക്കേറ്റത്‌. ബെംഗളൂരു മധ്യനിരയിലെ പ്രധാന താരമായിരുന്ന പർട്ടാലുവിന് കളിക്കാനാവാത്തത് പിന്നീടുള്ള മത്സരങ്ങളിൽ അവർക്ക് തിരിച്ചടിയായിരുന്നു‌. പുതുതായി ടീമിലെത്തിയിരിക്കുന്ന ബറേറയ്ക്ക്, പർട്ടാലുവിന്റെ അഭാവം നികത്താൻ കഴിയുമെന്നാണ് ബെംഗളൂരു എഫ് സി യുടെ പ്രതീക്ഷ.

സ്പാനിഷ് ക്ലബ്ബായ സ്പോർട്ടിംഗ് ബി ക്ലബ്ബിലൂടെ സീനിയർ കരിയർ ആരംഭിച്ച ബറേറ, 2012 മുതൽ 2016 വരെ സ്പോർട്ടിംഗ് ഗിജോണിന്റെ താരമായിരുന്നു‌ ഒരു സീസണിൽ സരഗോസയ്ക്ക് വേണ്ടിയും കളിച്ച ഈ ഇരുപത്തിയേഴുകാരൻ, സ്പാനിഷ് ക്ലബ്ബ് തന്നെയായ എക്സ്ട്രിമഡുറയിൽ നിന്നാണ് ഇപ്പോൾ ബെംഗളൂരു എഫ്സിയിലേക്കെത്തുന്നത്.