SHARE
ഫോട്ടോ കടപ്പാട് ഐഎസ്എല്‍

ഐഎസ്എല്‍ സീസണ്‍ അഞ്ചില്‍ ബെംഗളൂരു എഫ്‌സിയുടെ ജൈത്രയാത്ര തുടരുന്നു. സ്വന്തം തട്ടകത്തില്‍ സ്റ്റീവ് കോപ്പലിന്റെ എടികെ കൊല്‍ക്കത്തയെ 1-0ത്തിന് തോല്പിച്ച സുനില്‍ ഛേത്രിയും കൂട്ടരും പ്ലേഓഫിനരികെയെത്തി. 11 കളിയില്‍ നിന്ന് 27 പോയിന്റാണ് ബെംഗളൂരുവിന്റെ സമ്പാദ്യം. എടികെ 12 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി ആറാംസ്ഥാനത്തും.

എറിക് പാര്‍ത്താലു (37) നേടിയ ഗോളാണ് ബെംഗളൂരുവിന് എട്ടാം ജയം സമ്മാനിച്ചത്. പന്തടക്കത്തിലും പാസുകളുടെ കാര്യത്തിലുമെല്ലാം എടികെയെ അതിര്‍വരമ്പുകള്‍ക്ക് അപ്പുറം നിറുത്തുന്ന പ്രകടനമാണ് ബെംഗളൂരു നടത്തിയത്. ചില അതിവേഗ കൗണ്ടറുകളില്‍ ഒതുങ്ങി എടികെയുടെ മുന്നേറ്റങ്ങള്‍. സ്വന്തം കാണികള്‍ക്ക് മുന്നില്‍ മറ്റൊരു ജയം കൂടി ബെംഗളൂരു സ്വന്തമാക്കുകയും ചെയ്തു.

-Advertisement-

പിന്‍നിരയിലുള്ള ടീമുകള്‍ക്ക് എടികെയുടെ തോല്‍വി കൂടുതല്‍ ഗുണകരമാണ്. പ്രത്യേകിച്ച് പൂനെ സിറ്റിക്കും കേരള ബ്ലാസ്റ്റേഴ്‌സിനും. ബെംഗളൂരു പ്ലേഓഫ് ഏറെക്കുറെ ഉറപ്പിച്ചതിനാല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, എഫ്‌സി ഗോവ, ജെംഷഡ്പൂര്‍ എഫ്‌സി ടീമുകള്‍ കൂടുതല്‍ മത്സരങ്ങള്‍ തോറ്റാല്‍ ബ്ലാസ്‌റ്റേഴ്‌സിനും പൂനെയ്ക്കും ഇനിയും പ്ലേഓഫ് സ്വപ്നം കാണാം.