SHARE

സൂപ്പര്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ബെംഗളുരുവിനെ കീഴടക്കി ചെന്നൈ സിറ്റി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഐ ലീഗ് ചാമ്പ്യന്‍മാരുടെ വിജയം. പെഡ്രോ മന്‍സിയും നെസ്റ്റര്‍ ജീസസും ചെന്നൈയക്ക് വേണ്ടി ഗോള്‍ നേടിയപ്പോള്‍ ബെംഗളുരുവിന്റെ ആശ്വാസ ഗോള്‍ സുനില്‍ ഛേത്രിയുടെ വകയായിരുന്നു.

കളി തുടങ്ങി 15ാം മിനുട്ടില്‍ തന്നെ ചെന്നൈയ്ക്ക് വേണ്ടി ഗോള്‍ നേടി നെസ്റ്റര്‍, ഐ എസ് എല്‍ ചാമ്പ്യന്‍മാരായ ബെംഗളുരുവിനെ ഞെട്ടിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ 55ാം മിനുട്ടില്‍ മന്‍സി ചെന്നൈയുടെ ലീഡ് ഇരട്ടിയാക്കി. പത്തു മിനുട്ടിന് ശേഷം സുനില്‍ ഛേത്രിയിലൂടെ ബെംഗളുരു ഒരു ഗോള്‍ തിരിച്ചടിച്ചുവെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. തകര്‍പ്പന്‍ ജയത്തോടെ ചെന്നൈ സൂപ്പര്‍ കപ്പ് സെമിഫൈനലിലേക്ക് കടക്കുകയും ചെയ്തു.