SHARE

എ എഫ് സി കപ്പ് പ്ലേ ഓഫിന് വേണ്ടിയുള്ള യോഗ്യതാ മത്സരത്തില്‍ ഭൂട്ടാനീസ് ക്ലബ് ട്രാന്‍സ്‌പോര്‍ട്ട് എഫ് സിയെ തകര്‍ത്ത് ബെംഗളുരു എഫ് സി. ബെംഗളുരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം പാദമത്സരത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് എഫ് സിയെ എതിരില്ലാത്ത ഗോളിനാണ് ബെംഗളുരു തകര്‍ത്തത്.

ഭൂട്ടാനില്‍ വെച്ച് നടന്ന ആദ്യപാദമത്സരം സമനിലയില്‍ കലാശിച്ചിരുന്നു. വിജയത്തോടെ എ എഫ് സി കപ്പിനുള്ള പ്ലേ ഓഫ് മത്സരത്തിന് ബെംഗളുരു എഫ് സി യോഗ്യത നേടി. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ ബെംഗളുരുവിന് വേണ്ടി 27ാം മിനുട്ടില്‍ സെംബോയ് നല്‍കിയ ക്രോസില്‍ നിന്ന് ബൊയ്ത്താംഗ് ആണ് ആദ്യഗോള്‍ നേടിയത്. രണ്ടാം പകുതിയിലായിരുന്നു ബെംഗളുരുവിന്റെ മറ്റ് രണ്ട് ഗോളുകളും പിറന്നത്. 54ാം മിനുട്ടില്‍ സെംബോയ് തന്നെ നല്‍കിയ പാസില്‍ നിന്ന് ഡാനിയേല്‍ ആണ് ഗോള്‍ നേടിയത്.

62ാം മിനുട്ടില്‍ ആദ്യ രണ്ടുഗോളുകള്‍ക്കും വഴിയൊരുക്കിയ സെംബോയ് തന്റെ പേര് സ്‌കോര്‍ ഷീറ്റില്‍ കുറിച്ചു. ഇത്തവണ പാസ് നല്‍കിയ കബ്രയായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലും ബെംഗളുരുവിന് മികച്ച അവസരങ്ങളാണ് ലഭിച്ചത്. എന്നാല്‍ ഗോളുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ബെംഗളുരുവിനായില്ല.