SHARE

സ്പാനിഷ് മുന്നേറ്റതാരം ഡാനി അക്വിനോ ഐ എസ് എൽ ക്ലബ്ബായ ബെംഗളൂരു എഫ് സിയിലേക്കെത്തുമെന്ന്‌ സൂചന. പരിക്കേറ്റ് പുറത്തായ ഭൂട്ടാനീസ് മുന്നേറ്റതാരം ചെഞ്ചോ ഗിൽഷന് പകരക്കാരനായി അക്വിനോസ് ബെംഗളൂരുവിലെത്തുമെന്നാണ് വാർത്തകൾ.‌ താരവും ക്ലബ്ബുമായി കരാറിന് തൊട്ടരികെയാണെന്ന് ടീമുമായി അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നു.

2006 ൽ സ്പാനിഷ് ക്ലബ്ബായ മുർസിയയുടെ ബി ടീമിലൂടെ സീനിയർ കരിയർ തുടങ്ങിയ അക്വിനോ 2013 ൽ അത്ലറ്റിക്കോ മാഡ്രിഡ് സി ടീമിലും, 2013-15 കാലഘട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് ബി ടീമിലും കളിച്ചു. 2013 ൽ അത്ലറ്റിക്കോയുടെ സീനിയർ ടീം ജേഴ്സിയും അണിഞ്ഞു. സ്പാനിഷ് സെഗുണ്ട ബി‌ ഡിവിഷൻ ക്ലബ്ബായ മുർസിയയിൽ നിന്നാണ് താരം ഇപ്പോൾ ബെംഗളൂരുവിലെത്താനൊരുങ്ങുന്നത്.

-Advertisement-

ചെഞ്ചോ ഗിൽഷനെ ടീമിൽ നിന്ന് ഒഴിവാക്കിയതിന് ശേഷം ഗോളടിക്കാനും, ഒപ്പം വിംഗുകളിൽ മികവ് കാട്ടാനും കഴിയുന്ന ഒരു താരത്തെയാണ് പകരക്കാരനായി ബെംഗളൂരു നോട്ടമിട്ടിരുന്നത്. അക്വിനോസിന്റെ വരവോടെ ബെംഗളൂരുവിന്റെ മുന്നേറ്റത്തിലുള്ള പ്രശ്നങ്ങൾ അവസാനിക്കുമെന്നാണ് കരുതുന്നത്.