SHARE

വരുന്ന ഐ.എസ്.എൽ സീസണിൽ കിരീടം നിലനിർത്തുക എന്ന ലക്ഷ്യവുമായായിരിക്കും ബെം​ഗളുരു എഫ്.സി.ഇറങ്ങുക. ഇക്കുറി ക്ലബിനെ കിരീടത്തിലേക്ക് നയിച്ച പരിശീലകൻ കാർലസ് ക്വാഡ്രാറ്റുമായി ക്ലബ് കരാർ പുതുക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിനുപിന്നാലെയിപ്പോൾ രണ്ട് യുവതാരങ്ങളെ കൂടി ചാമ്പ്യന്മാർ ടീമിലെത്തിച്ചു

ഐ- ലീ​ഗ് ക്ലബായ ഇന്ത്യൻ ആരോസിൽ നിന്നാണ് രണ്ട് യുവപ്രതിഭകളെ ബെം​ഗളുരു സ്വന്തമാക്കിയത്. ടീം ​ഗോളി പ്രഭ്ഷുകൻ സിങ് ​ഗിൽ മധ്യനിരതാരം സുരേഷ് വാങ്ജം എന്നിവരാണ് അടുത്ത സീസണിൽ ഐ.എസ്.എൽ കളിക്കുക. സീസണിൽ ആരോസിനായി 18 മത്സരങ്ങളിൽ ​ഗിൽ വല കാത്തിരുന്നു. അഞ്ച് ക്ലീൻ ഷീറ്റുകളാണ് ഈ പതിനെട്ടുകാരന്റെ പേരിലുള്ളത്. സൂപ്പർ കപ്പിൽ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ മിന്നുന്ന പ്രകടനമായിരുന്നു ​ഗിൽ നടത്തിയത്.

അണ്ടർ 17 ലോകകപ്പ് കളിച്ച ടീമിൽ അം​ഗമായിരുന്ന സുരേഷ് മണിപ്പൂർ സ്വദേശിയാണ്. ഐ-ലീ​​ഗ് സീസണിൽ പതിനൊന്ന് മത്സരങ്ങൾ സുരേഷ് ആരോസിനായി കളിച്ചിട്ടുണ്ട്.