SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ പ്ലേ ഓഫ് സ്ഥാനത്തിനായി പൊരുതുന്ന ബെം​ഗളുരു എഫ്.സിക്ക് ആശ്വാസമായി ദിമാസ് ഡെൽ​ഗാഡോ തിരിച്ചെത്തി. രണ്ടാഴ്ചമുമ്പ് സ്വന്തം നാടായ സ്പെയിനിലേക്ക് പോയ ദിമാസ് ഇപ്പോൾ ​ഗോവയിലുണ്ട്. ക്വാറൻ്റീൻ കഴിഞ്ഞാൽ ദിമാസ് കളിക്കളത്തിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്.

ബെം​ഗളുരു മധ്യനിരയുടെ കരുത്തായിരന്നു ദിമാസ്. എന്നാൽ രണ്ടാഴ്ചമുമ്പ് കുടുംബപരമായ ആവശ്യത്തിനാണ് ദിമാസ് സ്പെയിനിലേക്ക് പോയത്. എന്നാൽ ദിമാസ് തിരിച്ചെത്തുമോയെന്ന് അന്ന് ക്ലബിന് ഉറപ്പില്ലായിരുന്നു. ദിമാസ് തിരിച്ചെത്തുമോയെന്ന് അറിയില്ലെന്നാണ് അന്ന് ക്ലബ് പരിശീലകൻ നൗഷാദ് മൂസ പറഞ്ഞത്. പക്ഷെ ഇപ്പോൾ ദിമാസ് ​ഗോവയിൽ എത്തിയിട്ടുണ്ടെന്നാണ് സ്പോർട്സ് ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോ ട്വീറ്റ് ചെയ്തത്.

ദിമാസ് എന്നാണ് ​ഗോവയിൽ തിരച്ചെത്തിയതെന്ന് വ്യക്തമല്ല. എന്നാൽ താരമിപ്പോൾ ക്വാറന്റീനിലാണ്. ഇന്നത്തേടക്കം ബെം​ഗളുരുവിന്റെ അടുത്ത രണ്ട് മത്സരങ്ങളിൽ ദിമാസ് കളിക്കില്ലെന്നാണ് സൂചന. എന്നാൽ സീസണിലെ അവസാന മൂന്ന് മത്സരങ്ങളിലും താരത്തിന്റെ സേവനം ക്ലബിന് ലഭിച്ചേക്കും. ഏ.എഫ്.സി കപ്പ് പ്ലേ ഓഫിലും ദിമാസ് ബെം​ഗളുരുവിനായി ബൂട്ടുകെട്ടിയേക്കും