SHARE

പരിശീലനരം​ഗത്തേക്ക് കാലെടുത്തുവെക്കുന്നതിന്റെ സൂചനകൾ നൽകുകയാണ് ഇതിഹാസ താരം ദിമിതർ ബെർബാറ്റോവ്. കഴിഞ്ഞ ദിവസം ഒരു സ്വാകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പരിശീലനരം​ഗത്തേക്ക് എത്തുമെന്നും ഒരിക്കൽ യുണൈറ്റഡിന്റെ പരിശീലകനാകണമെന്നാണ് ആ​ഗ്രഹമെന്നും ബെർബ വ്യക്തമാക്കിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാ​ഗമായിരുന്നു ഞാൻ, അതിനാൽ തന്നെ ആ​ഗ്രഹങ്ങൾ വലുതാണ്, ഒരു നാൾ യുണൈറ്റഡിന്റെ പരിശീലകനാകണമെന്നാണ് മോഹം, ബെർബ പറഞ്ഞു. ഇം​ഗ്ലണ്ടിൽ തന്നെ പരിശീലക കരിയർ തുടങ്ങണം, ഇപ്പോൾ വിവിധ ക്ലബുകൾ സന്ദർശിച്ച് തന്റെ സ്വപ്നത്തെ പിന്തുടരുകയാണെന്നും ബൾ​ഗേറിയൻ താരം കൂട്ടിച്ചേർത്തു, യുണൈറ്റഡിന്റെ താൽക്കാലിക പരിശീലകനായി മുൻ താരം ഒലെ ​ഗുണ്ണർ സോൾഷയറിനെ നിയമിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഈ മറുപടി

2008 മുതൽ നാല് സീസൺ ബെർബാറ്റോവ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ചിട്ടുണ്ട്. ഇതിനിടയിൽ‍ പ്രീമിയർ ലീ​ഗിലെ ടോപ്സ്കോറർക്കുള്ള ​ഗോൾഡൻ ബൂട്ട് പുരസ്കാരവും ബെർബ സ്വന്തമാക്കി.