SHARE

ബുന്ദസ്ലിഗയില്‍ വമ്പന്‍ വിജയവുമായി ബെറൂസിയ ഡോര്‍ട്ട് മുണ്ട്. എതിരില്ലാത്ത നാലു ഗോളുകളുടെ ആവേശ വിജയമാണ് ടീം ആരാധകര്‍ക്ക് സമ്മാാനിച്ചത്. എയിന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടായിരുന്നു എതിരാളികള്‍. സ്വന്തം തട്ടകത്തിലായിരുന്നു ഡോര്‍ട്ടമുണ്ട് സന്ദര്‍ശകരെ നിഷ്പ്രഭരാക്കിയത്.

ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് നേടിയ ഡോര്‍ട്ട്മുണ്ട് രണ്ടാം പകുതിയില്‍ മൂന്നു തവണയാണ് എതിര്‍ വല കുലുക്കിയത്. എന്നാല്‍ മറുപടിയായി ഒരു ഗോള്‍ പോലും നേടാന്‍ ഫ്രാങ്ക്ഫര്‍ട്ടിനായില്ല. ഇതോടെ 4-0 ത്തിനു വിജയം ഡോര്‍ട്ട് മുണ്ടിനു സ്വന്തമായി .

-Advertisement-

ലൂകാക് പിസെക്, ജോഡന്‍ സാഞ്ചോ, എര്‍ലിംഗ് ഹാലന്‍ഡ്, റാഫയേല്‍ ഗുറേറോ എന്നിവരാണ് ഗോളുകള്‍ നേടിയത്. ബുന്ദസ് ലിഗയിലെ എട്ടാമത്തെ ഗോളാണ് ഹാലന്‍ഡ് നോടിയത്. ഇത് ജര്‍മ്മന്‍ റെക്കോര്‍ഡ് കൂടിയാണ്. ബുന്ദസ്ലിഗയില്‍ ഒരൊറ്റ ഹോം മാച്ചു പോലും പരാജയപ്പെടാത്ത ടീമാണ് ഡോര്‍ട്ട്മുണ്ട്.