SHARE

പതിമൂന്നാം‌ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള താരലേലം കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നടന്നു. 15.5 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ച പാറ്റ് കമ്മിൻസായിരുന്നു ലേലത്തിലെ ഏറ്റവും വിലയേറിയ താരം. ഗ്ലെൻ മാക്സ്‌വെൽ, ക്രിസ് മോറിസ്, ഓയിൻ മോർഗൻ, ഷിംറോൺ ഹെറ്റ്മെയർ തുടങ്ങിയ താരങ്ങൾക്കും ലേലത്തിൽ നിന്ന് പൊന്നും വില ലഭിച്ചു. അതേ സമയം ക്രിക്കറ്റ് ലോകത്തെ ചില സൂപ്പർ താരങ്ങൾക്ക് ഐപിഎൽ ലേലത്തിൽ ആവശ്യക്കാരുണ്ടായില്ലെന്നത് ഏറെ ശ്രദ്ധേയമായി.

ഐപിഎൽ ലേലത്തിൽ ഇക്കുറി അൺസോൾഡ് ആയ താരങ്ങളെ മാത്രം വെച്ച് നോക്കിയാൽ തകർപ്പനൊരു ഐപിഎൽ ടീമിനെ കെട്ടിപ്പടുക്കാം. ഇത്തരത്തിൽ അൺ സോൾഡ് ആയ താരങ്ങളെ വെച്ചുള്ള ഏറ്റവും മികച്ച ഇലവൻ ഇങ്ങനെ, ന്യൂസിലൻഡിന്റെ കോളിൻ മൺ റോയും, വിൻഡീസിന്റെ എവിൻ ലൂയിസുമാണ് അൺസോൾഡ് ഇലവന്റെ ഓപ്പണർമാർ. വെടിക്കെട്ട് ഓപ്പണർമാരായ ഇരുവർക്കും ലേലത്തിൽ ആവശ്യക്കാരുണ്ടായില്ലെന്നത് ഞെട്ടിക്കുന്നതാണ്.

ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ താരമാകുമെന്ന് കരുതപ്പെട്ടിരുന്ന കർണാടക താരം രോഹൻ കദമാണ് മൂന്നാമത്. ദക്ഷിണാഫ്രിക്കയുടെ ഹെൻ റിച്ച് ക്ലാസൻ, ന്യൂസിലൻഡ് ഓൾ റൗണ്ടർ കോളിൻ ഡി ഗ്രാൻഡ് ഹോം, ഓസ്ട്രേലിയയുടെ ബെൻ കട്ടിംഗ്, ആദം സാമ്പ തമിഴ്നാടിന്റെ ഷാരൂഖ് ഖാൻ, ന്യൂസിലൻഡിന്റെ ടിം സൗത്തി, ഇഷ് സോധി ബംഗ്ലാദേശിന്റെ മുസ്താഫിസുർ റഹ്മാൻ എന്നിവരും ഈ മികച്ച അൺസോൾഡ് ഇലവനിൽ ഉൾപ്പെടും.