SHARE

എവര്‍ട്ടന്റെയും ലീഡ്‌സ് യുണൈറ്റഡിന്റേയും ഒരോ താരങ്ങള്‍ക്കെതിരെ നടപടി. പന്തയ നിയമങ്ങള്‍ തെറ്റിച്ചതിനാണ് ഫുട്‌ബോള്‍ അസോസിയേഷന്റെ നടപടി. എവര്‍ട്ടന്‍ താരമായ യെറി മിന, ലീഡ്‌സ് യുണൈറ്റഡിന്റെ താരമായ ജോര്‍ദ്ദാന്‍ സ്റ്റിവന്‍സ് എന്നിവരാണ് നടപടിക്കു വിധേയരായത്.

യെറി മിനയ്ക്കു 10,000 യൂറോ പിഴയും ശക്തമായ താക്കിതുമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ജോര്‍ദ്ദാന്‍ സ്റ്റിവന്‍സിന് 1200 യൂറോ പിഴയും ആറാഴ്ചത്തെ വിലക്കുമാണ് ശിക്ഷ നല്‍കിയിരിക്കുന്നത്. ആഗസ്റ്റ് 2018നും മെയ് 2019നും ഇടയില്‍ 59 തവണ ലീഡ്‌സിന്റെ കളികളിലുള്‍പ്പെടെ പന്തയം വച്ചിരുന്നതായി ഇദ്ദേഹം സമ്മതിച്ചിട്ടുണ്ട്.

ആറാഴ്ചത്തെ വിലക്കില്‍ ഫുട്‌ബോള്‍ കളിക്കാന്‍ മാത്രമല്ല ലീഡ്‌സുമായി ചേര്‍ന്ന് പരിശീലനം നടത്തുന്നതിനും കളിക്കാരുമായി ഏതെങ്കിലും വിധത്തില്‍ ആശയ വിനിമയം നടത്തുന്നതിനും വിലക്കുണ്ട് എവര്‍ട്ടന്‍ താരം പന്തയം വയ്ക്കലുമായി ബന്ധപ്പെട്ട ഒരു പരസ്യവുമായി സഹകരിച്ചെന്നാണ് ആരോപണം.