SHARE

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലകനായിരുന്ന ഭരത് അരുണിന് ഇനി പുതിയ ദൗത്യം. ഐപിഎൽ പതിനഞ്ചാം പതിപ്പിന് തയ്യാറെടുക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളിങ് പരിശീലകനായാണ് അരുൺ നിയമിതനായത്. ടീം ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്കും ഫീൽഡിങ് പരിശീലകൻ ആർ ശ്രീധറിനുമൊപ്പം ഇന്ത്യൻ ടീമിൽ അരുണും പ്രവർത്തിച്ചു. അടുത്തിടെയാണ് ഈ മൂവർ സംഘം ഈ ചുമതലകൾ ഒഴിഞ്ഞത്. ഇവർ മൂന്ന് പേരും ഐപിഎല്ലിൽ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ പരിശീലകസംഘത്തിലേക്ക് വരുമെന്നായിരുന്നു ആദ്യ സൂചനകൾ. എന്നാലിപ്പോൾ അരുണിനെ ബൗളിങ് പരിശീലകറോളിൽ നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കുകയായിരുന്നു. കൈൽ മിൽസിന് പകരമാണ് അരുണിന്റെ നിയമനം.

ഇന്ത്യക്കായി രണ്ട് ടെസ്റ്റും നാല് ഏകദിനവുമാണ് അരുൺ കളിച്ചിട്ടുള്ളത്. എന്നാൽ തമിഴ്നാടിനായി ആഭ്യന്തരക്രിക്കറ്റിൽ തകർപ്പൻ പ്രകടനമാണ് അരുൺ കാഴ്ചവച്ചത്. 1987-88 സീസണിൽ രഞ്ജി ട്രോഫി നേടിയ തമിഴ്നാട് ടീമിലെ പ്രധാന അം​ഗം കൂടിയായിരുന്നു അരുൺ.