SHARE

വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവുമേറെ ആവശ്യക്കാരള്ള താരമായി പോർച്ചു​ഗീസുകാർ ജാവോ ഫെലിക്സ് മാറിയേക്കും. കാരണം വെറും പത്തൊമ്പതുകാരനായ ഫെലിക്സിനായി ഇതിനകം രം​ഗത്തെത്തിയിരിക്കുന്നത് യുവന്റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ വൻ ക്ലബുകളാണ്

പോർച്ചു​ഗീസ് ക്ലബ് ബെൻഫിക്കയുടെ താരമാണ് ഫെലിക്സ്. ഈ സീസണിൽ ബെൻഫിക്കയുടെ സീനിയർ ടീമിലടം നേടിയ ഫെലിക്സ് ഇതിനകം പതിനെട്ട് ലീ​ഗ് മത്സരങ്ങളിൽ നിന്ന് പത്ത് ​ഗോളുകളാണ് നേടിയത്. ഇക്കുറി സ്പോർട്ടിങ് ലിസ്ബനെതിരായ ലിസ്ബൻ ഡെർബിയിൽ ബെൻഫിക്കയ്ക്കായി ​ഗോൾ നേടിയതോടെയാണ് ഫെലിക്സ് വമ്പന്മാരുടെ ശ്ര​ദ്ധ പിടിച്ചുപറ്റിയത്

പിന്നാലെ യൂറോപ്പിലെ വമ്പൻമാരായ യുവന്റസും, യുണൈറ്റഡും, ലിവർപൂളും ഫെലിക്സിനായി ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. വൻ തുകയാണ് ക്ലബുകൾ ഫെലിക്സിനായി വാ​ഗ്ദാനം ചെയ്യുന്നത്. അതേസമയം തൽക്കാലെ ഫെലിക്സിനെ വിട്ടുകൊടുക്കാൻ ബെൻഫിക്ക തയ്യാറല്ലെന്നാണ് സൂചന. എന്നാൽ ഇതിനിടെ തന്നെ ഫെലിക്സിനെ അധികകാലം പിടിച്ചുനിർത്താൻ കഴിയില്ലെന്നും ക്ലബ് അധികൃതർ തന്നെ പറയുന്നുമുണ്ട്