SHARE

വിഖ്യാത പരിശീലകൻ റാഫേൽ ബെനിറ്റസ് ന്യൂകാസിൽ വിട്ടതോടെ പകരക്കാരനെ പറ്റിയുള്ള ചർച്ചകൾ സജീവമാണ്. ന്യൂകാസിലിന് പുതിയ ഉടമകൾ വരാനുള്ള സാധ്യതയയും മുന്നിൽ കണ്ട് വമ്പൻ പേരുകളാണ് ചർച്ചയിൽ സജീവമായുള്ളത്.

സൂപ്പർ പരിശീലകൻ ഹോസെ മൗറീന്യോയുടെ പേരാണ് ഇപ്പോൾ ഏറ്റവുമധികം സാധ്യത പറയുന്നത്. കുറച്ചുനാളുകൾക്ക് മുമ്പ് തന്നെ ന്യൂകാസിൽ പരിശീലകനാകാൻ താൽപര്യമുണ്ടെന്ന സൂചന മൗറീന്യോ നൽകിയിരുന്നു. ഇതാണിപ്പോൾ ബെനിറ്റസ് പോയതിന് പിന്നാലെ മൗറീന്യോയുടേ പേര് ഉയരാൻ കാരണം. ബെറ്റിങ് സംഘങ്ങളുടെ ഇടിയിലും മൗറീന്യോ തന്നെയാണ് താരം

മൗറീന്യോയ്ക്ക് പുറമെ ലെസ്റ്റർ സിറ്റിയെ കിരീടത്തിലേക്ക് നയിച്ച ക്ലോഡിയോ റാനിയേരി, എവർട്ടന്റേയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റേയും മുൻ പരിശീലകനായിരുന്ന ഡേവിഡ് മോയസ് എന്നിവരുടെ പേരും സജീവമാണ്. ​ഗാരി മോങ്ക്, ക്രിസ് ഹൂട്ടൻ എന്നിവരുടേയും പേരുകൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

അതിനിടെ തന്നെ വിഖ്യാതതാരവും ഫ്രഞ്ച് പരിശീലകനായ ലോറന്റ് ബ്ലാങ്കും ന്യൂകാസിൽ പരിശീലകസ്ഥാനം നോട്ടമിടുന്നുണ്ട്. 1998 ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമം​ഗമായിരുന്ന ബ്ലാങ്ക് 2010മുതൽ രണ്ട് വർഷം അവരുടെ പരിശീലകനുമായിരുന്നു. ഫ്രഞ്ച് സൂപ്പർ ക്ലബ് പി.എസ്.ജിയുടെ പരിശീലകനുമായിരുന്നു ബ്ലാങ്ക്