SHARE

പാക്കിസ്ഥാനെതിരേ പരമ്പര കളിക്കാത്തതിന് നഷ്ടപരിഹാരം വേണമെന്ന പിസിബിയുടെ ഹര്‍ജി ഐസിസി തള്ളി. ഇന്ത്യ തങ്ങളുമായി കളിക്കാന്‍ കൂട്ടാക്കത്തതിനാല്‍ വലിയ നഷ്ടമുണ്ടായെന്നും 500 കോടി രൂപ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പിസിബിയുടെ ഹര്‍ജി. ഇതാണ് തള്ളിയത്. രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇരുരാജ്യങ്ങളും ഐസിസി ടൂര്‍ണമെന്റില്‍ അല്ലാതെ ഏറ്റുമുട്ടാറില്ല.

മൂന്ന് ദിവസം നീണ്ടു നിന്ന വാദത്തിന് ഒടുവിലാണ് ബിസിസിഐക്കെതിരായ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹര്‍ജി തള്ളാന്‍ ഐസിസി തീരുമാനിച്ചത്. കരാര്‍ അനുസരിച്ച് 2015നും 2023നും ഇടയില്‍ ആറ് പരമ്പരകള്‍ പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. തുടക്കത്തില്‍ പാക്കിസ്ഥാനിലായിരിക്കും മത്സരങ്ങള്‍. എന്നാല്‍ കളിക്കാന്‍ സര്‍ക്കാര്‍ അനുമതിയില്ലെന്നാണു ബിസിസിഐ പറയുന്നത്.

പാക്കിസ്ഥാനില്‍ നടത്തേണ്ട ആദ്യ പരമ്പര പൊതുവേദിയില്‍ നടത്താമെന്ന നിര്‍ദേശം ഇന്ത്യ സ്വീകരിച്ചില്ലെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ നജം സേത്തി ചൂണ്ടിക്കാട്ടി. ഭീകരര്‍ക്ക് സഹായം നല്‍കുന്നത് അവസാനിപ്പിക്കാതെ കളിക്കാനില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഐസിസിയുടെ ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇപ്പോള്‍ ഇരുരാജ്യങ്ങളും ഏറ്റുമുട്ടാറുള്ളത്.